Latest Videos

ചെന്നൈയില്‍നിന്ന് തട്ടിക്കൊണ്ടുപോയ നാവികസേന ഉദ്യോഗസ്ഥനെ മഹാരാഷ്ട്രയില്‍ തീവെച്ച് കൊലപ്പെടുത്തി

By Web TeamFirst Published Feb 7, 2021, 9:51 AM IST
Highlights

26കാരനായ ഇദ്ദേഹത്തിന്റെ മരണമൊഴി പ്രകാരം ജനുവരി 30ന് മൂന്ന് പേര്‍ ചെന്നൈ വിമാനത്താവളത്തിന് പുറത്തുനിന്ന് എസ് യു വിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. 10 ലക്ഷം രൂപ ഇവര്‍ മോചന ദ്രവ്യമായി ആവശ്യപ്പെട്ടു.
 

പാല്‍ഘര്‍: തമിഴ്‌നാട്ടില്‍ നിന്ന് കാണാതായ നാവികസേന ഉദ്യോഗസ്ഥന്‍ മഹാരാഷ്ട്രയില്‍ തീ കൊളുത്തി കൊല്ലപ്പെട്ട നിലയില്‍. പാല്‍ഘര്‍ വനമേഖലയില്‍ 90 ശതമാനം പൊള്ളലേറ്റ നിലയിലാണ് ഗുരുതര പരിക്കുകളോടെ നേവി ഉദ്യോഗസ്ഥനെ കണ്ടെത്തിയത്. ലീഡിംഗ് സീമാന്‍ സുരാജ്കുമാര്‍ ദുബെയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ജാര്‍ഖണ്ഡ് സ്വദേശിയാണ്. അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്. 

ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 26കാരനായ ഇദ്ദേഹത്തിന്റെ മരണമൊഴി പ്രകാരം ജനുവരി 30ന് മൂന്ന് പേര്‍ ചെന്നൈ വിമാനത്താവളത്തിന് പുറത്തുനിന്ന് എസ് യു വിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. 10 ലക്ഷം രൂപ ഇവര്‍ മോചന ദ്രവ്യമായി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കൊടുത്താത്തതോടെ ഇയാളെ മഹാരാഷ്ട്രയിലെ വൈജി-വെല്‍ജിപാഡ വനമേഖലയില്‍ റോഡ് മാര്‍ഗം കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വെള്ളിയാഴ്ചയാണ് അപകടപ്പെടുത്തിയത്. എന്നാല്‍, ബന്ധുക്കള്‍ക്കാര്‍ക്കും മോചന ദ്രവ്യവുമായി ബന്ധപ്പെട്ട് ഫോണ്‍കോളുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ചെന്നൈയില്‍ നിന്ന് 1500 കിലോമീറ്റര്‍ അകലെ റോഡ് മാര്‍ഗമെത്തിച്ച് എന്തിനാണ് കൊലപാതകം നടത്തിയതെന്നും പൊലീസിനെ പ്രതിസന്ധിയിലാക്കുന്നു. സംഭവത്തില്‍ വ്യക്തിവൈരാഗ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. പ്രദേശവാസികള്‍ വിറകിനായി കാട്ടിലെത്തിയപ്പോഴാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്.
 

click me!