തമിഴ്നാട്‌ രാഷ്‌ടീയത്തിൽ ചൂടേറിയ ചർച്ച, എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി തമിഴ്നാട്ടിൽ നിന്ന്, ഡിഎംകെയ്ക്ക് നിര്‍ണായകം, സ്റ്റാലിൻ എന്ത് തീരുമാനിക്കും

Published : Aug 17, 2025, 09:11 PM IST
MK stalin

Synopsis

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി നേതാവിനെ പരിഗണിക്കുന്ന സാഹചര്യത്തിൽ ഡിഎംകെയുടെ നിലപാട് എന്തായിരിക്കുമെന്ന ചർച്ച സജീവം. 

ചെന്നൈ: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി തമിഴ്നാട്ടിൽ നിന്നുള്ള നേതാവിനെ പരിഗണിക്കുന്ന സാഹചര്യത്തിൽ ഡി.എം.കെ.യുടെ നിലപാട് എന്തായിരിക്കുമെന്ന ചർച്ച തമിഴ്നാട് രാഷ്ട്രീയത്തിൽ സജീവമാകുന്നു. ആർ വെങ്കിട്ടരാമനു ശേഷം തമിഴ്നാട്ടിൽ നിന്നുള്ള ഒരാൾ ഉപരാഷ്ട്രപതിയാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ ഡിഎംകെയുടെ തീരുമാനം നിർണായകമാകും.

പാർട്ടി നിലപാട് മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ തീരുമാനിക്കുമെന്ന് ഡിഎംകെ. സംഘടനാ സെക്രട്ടറി ആർഎസ്. ഭാരതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 'ഇന്ത്യ' സഖ്യത്തിന്റെ പൊതുനിലപാട് എന്തായിരിക്കുമെന്നും ഇപ്പോൾ പറയാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്ച സിപി രാധാകൃഷ്ണൻ സ്റ്റാലിനെ സന്ദർശിച്ചിരുന്നു. ഔദ്യോഗികമായി രോഗവിവരം തിരക്കാനാണ് സന്ദർശനം എന്നായിരുന്നു വിശദീകരണം. എന്നാൽ, ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ പേര് അപ്രതീക്ഷിതമല്ലെന്ന് ഡിഎംകെ നേതാക്കൾ സൂചിപ്പിക്കുന്നു.

അതേസമയം, തമിഴ്നാട്ടിൽ നിന്നുള്ള ഒരാൾ ഉപരാഷ്ട്രപതിയാകുന്നത് ഡിഎംകെ. എതിർക്കുന്നു എന്ന പ്രചാരണം 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി. ആയുധമാക്കാനുള്ള സാധ്യതയും പാർട്ടി കാണുന്നുണ്ട്. ഇത് ഡിഎംകെയെ പ്രതിരോധത്തിലാക്കുമെന്ന് തമിഴ്നാട്ടിലെ ബിജെപി നേതാക്കളും വിലയിരുത്തുന്നു.

2022-ൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകർ സ്ഥാനാർഥിയായപ്പോൾ തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു. സമാനമായ ഒരു നിലപാട് സ്റ്റാലിൻ സ്വീകരിക്കുമോ എന്ന ആകാംഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ. എങ്കിലും ബിജെപിയോടുള്ള നിലപാടിൽ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണഅ ഡിഎംകെ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

സിപി രാധാകൃഷ്ണൻ നിലവില്‍ ഇദ്ദേഹം മഹാരാഷ്ട്ര ഗവർണറാണ്. നേരത്തെ ജാർഖണ്ഡ് ഗവർണർ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്നാട് ബിജെപിയുടെ മുൻ അധ്യക്ഷനായിരുന്നു. കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരിയായിരുന്നു. ഉപരാഷ്ട്രപതിയെ ഐക്യകണ്ഠമായി തെരഞ്ഞെടുക്കണമെന്നാണ് ആഗ്രഹം എന്നും പിന്തുണ തേടി പ്രതിപക്ഷത്തെ കാണുമെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് ബിജെപി ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഉന്നാവ് ബലാത്സംഗ കേസ്; ജന്തർമന്തറിൽ സമരത്തിനിടെ അതിജീവിതയും അമ്മയും കുഴഞ്ഞുവീണു, സിബിഐ ഉദ്യോഗസ്ഥ‍ക്കെതിരെ പരാതി
കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യം, വിമർശിച്ച് സാദിക്കലി തങ്ങൾ; 'പുനരധിവാസത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ'