നീറ്റ് പരീക്ഷ; രാജ്യത്തിന് പുറത്ത് പരീക്ഷ കേന്ദ്രം വേണമെന്ന ആവശ്യം തള്ളണമെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ

By Web TeamFirst Published Aug 24, 2020, 12:52 PM IST
Highlights

സെപ്റ്റംബർ 13 നാണ് നീറ്റ് പരീക്ഷ നടക്കുന്നത്. ഗൾഫ് നാടുകളിലെ അയ്യായിരത്തോളം പ്രവാസി വിദ്യാർത്ഥികൾ പരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്ത് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ ഹർജി സുപ്രീംകോടതി പരിഗണനയിലാണ്.

ദില്ലി: നീറ്റ് പരീക്ഷയ്ക്ക് രാജ്യത്തിന് പുറത്ത് പരീക്ഷ കേന്ദ്രം വേണമെന്ന ആവശ്യം തള്ളണമെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷക്ക് രാജ്യത്തിന് പുറത്ത് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയാണ് മെഡിക്കൽ കൗൺസിൽ നിലപാട് അറിയിച്ചത്. 

സെപ്റ്റംബർ 13 നാണ് നീറ്റ് പരീക്ഷ നടക്കുന്നത്. ഗൾഫ് നാടുകളിലെ അയ്യായിരത്തോളം പ്രവാസി വിദ്യാർത്ഥികൾ പരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇന്ത്യയിലെത്തി പരീക്ഷയിൽ പങ്കെടുക്കാൻ എത്താൻ കഴിയാത്ത സാഹചര്യമാണെന്നാണ് ഹർജികളിൽ പറയുന്നത്. 

ഇതിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നേരത്തെ എതിർപ്പറിയിച്ചിരുന്നു. ഇപ്പോൾ രാജ്യത്തിന് പുറത്ത് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുന്നത് പ്രായോഗികമല്ല എന്നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. 

click me!