നീറ്റ് പിജി പരീക്ഷ തീയതി പ്രഖ്യാപിച്ചു; അപേക്ഷ അം​ഗീകരിച്ച് സുപ്രീം കോടതി; പരീക്ഷ ഒറ്റഷിഫ്റ്റായി നടത്തും

Published : Jun 06, 2025, 07:37 PM IST
NEET PG 2024 exam preponed to june 23

Synopsis

രണ്ട് ഷിഫ്റ്റായി പരീക്ഷ നടത്തുന്നതിനെതിരെയാണ് നേരത്തെ സുപ്രീംകോടതിയിൽ ഹർജി എത്തിയത്.

ദില്ലി: നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് മൂന്നിന് നടത്തും. ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാനായി നേരത്തെ നിശ്ചയിച്ച ജൂണ്‍ 15ല്‍ നിന്ന് ആഗസ്റ്റ് മൂന്നിലേക്ക് പരീക്ഷ മാറ്റാന്‍ അനുവദിക്കണമെന്ന നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്റെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. ആഗസ്റ്റ് മൂന്നിന് ഒറ്റ ഷിഫ്റ്റായി പരീക്ഷ നടക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12.30 വരെയാണ് പരീ‍ക്ഷ സമയം. രണ്ട് ഷിഫ്റ്റായി പരീക്ഷ നടത്തുന്നതിനെതിരെയാണ് നേരത്തെ സുപ്രീംകോടതിയിൽ ഹർജി എത്തിയത്.

PREV
Read more Articles on
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ