നിർമ്മാണച്ചെലവ് 1.42 കോടി രൂപ; ബീഹാറിൽ ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പാലം തകർന്ന് വീണു

By Web TeamFirst Published Sep 18, 2020, 5:36 PM IST
Highlights

പാലം തകർന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നാണ് എഞ്ചിനീയർമാർ അറിയിച്ചിരിക്കുന്നത്.
 

പട്‌ന: ഉദ്ഘാടനം നടക്കാനിരിക്കെ നദിയിൽ വെള്ളം ഉയർന്ന് പാലം തകര്‍ന്നു വീണു. ബീഹാറിലെ കൃഷ്ണഗഞ്ചിലാണ് സംഭവം. 1.42 കോടി രൂപ മുതൽമുടക്കിൽ കനകായ് നദിക്ക് കുറുകെ നിർമ്മിച്ച പാലമാണ് ഉദ്ഘാടനം നടക്കാനിരിക്കെ തകർന്നു വീണത്. 

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പാലത്തിന്‍റെ നിർമ്മാണം പൂര്‍ത്തിയായത്. ഉദ്ഘാടനത്തിനായുള്ള നീക്കങ്ങള്‍ നടക്കവെ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പാലം തകർന്നു വീഴുകയായിരുന്നു. കനത്ത മഴയിൽ നദിയിലെ വെള്ളം ഉയര്‍ന്നതാണ് ഇതിനിടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ. 

സംഭവത്തിന് പിന്നാലെ, പാലം നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. നിർമ്മാണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതാണ് പാലം തകരാൻ ഇടയാക്കിയതെന്നുമാണ് ഇവർ ആരോപിക്കുന്നത്. പാലം തകർന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നാണ് എഞ്ചിനീയർമാർ അറിയിച്ചിരിക്കുന്നത്.

click me!