കൊവിഡ് കാലത്ത് ജനങ്ങളില്‍ നിന്ന് പിറന്നാള്‍ സമ്മാനമായി പ്രധാനമന്ത്രി ആവശ്യപ്പെട്ടത് ഇതാണ്!

By Web TeamFirst Published Sep 18, 2020, 2:23 PM IST
Highlights

ആശംസകള്‍ നല്‍കിയ എല്ലാവര്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. രാജ്യത്തെ പൌരന്മാരുടെ ജീവിതം കൂടുതല്‍ മികച്ചതാക്കാനുള്ള പ്രവര്‍ത്തനത്തിന് ഈ ആശംസകള്‍ ഊര്‍ജ്ജമായെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലാണ് പ്രധാനമന്ത്രി ജന്മദിനം ആഘോഷിച്ചത്. 

കാശി: പിറന്നാള്‍ സമ്മാനമായി ചെയ്യേണ്ടത് ജനങ്ങളില്‍ നിന്ന് ലഭിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്നതിനിടയില്‍ ജനങ്ങളില്‍ നിന്ന് സമ്മാനമായി പ്രധാനമന്ത്രി ആവശ്യപ്പെട്ടത് ഇതാണ് മാസ്ക് ധരിക്കുക, കൊവിഡ് പ്രതിരോധത്തിനായുള്ള മുന്‍ തരുതലുകള്‍ സ്വീകരിക്കുക.  കൊവിഡ് കാലത്ത് തനിക്ക് തരാന്‍ കഴിയുന്ന സമ്മാനം ഇതാണെന്നാണ് പ്രധാനമന്ത്രി വിശദമാക്കുന്നത്. 

ട്വിറ്ററിലാണ് തനിക്ക് വേണ്ട പിറന്നാള്‍ സമ്മാനത്തേക്കുറിച്ച് പ്രധാനമന്ത്രി വിശദമാക്കിയത്. നിരവധിപ്പേര്‍ ചോദിച്ചിരുന്നു പിറന്നാളഅ‍ സമ്മാനമായി എന്താണ് വേണ്ടതെന്ന്. നിലവിലെ സാഹചര്യത്തില്‍ ഇക്കാര്യങ്ങളാണ് സമ്മാനമായി നല്‍കാന്‍ സാധിക്കുക. ആള്‍ക്കൂട്ടം ഒഴിവാക്കുക, സാമൂഹ്യാകലം പാലിക്കുക, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക, മാസ്ക് ധരിക്കുക. എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. 

Since many have asked, what is it that I want for my birthday, here is what I seek right now:

Keep wearing a mask and wear it properly.

Follow social distancing. Remember ‘Do Gaj Ki Doori.’

Avoid crowded spaces.

Improve your immunity.

Let us make our planet healthy.

— Narendra Modi (@narendramodi)

ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിന സന്ദേശങ്ങള്‍ ലഭിച്ചത്. ആശംസകള്‍ നല്‍കിയ എല്ലാവര്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. രാജ്യത്തെ പൌരന്മാരുടെ ജീവിതം കൂടുതല്‍ മികച്ചതാക്കാനുള്ള പ്രവര്‍ത്തനത്തിന് ഈ ആശംസകള്‍ ഊര്‍ജ്ജമായെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലാണ് പ്രധാനമന്ത്രി ജന്മദിനം ആഘോഷിച്ചത്. 

click me!