
ദില്ലി: ട്രെയിനിൽ ഹലാൽ ഭക്ഷണം മാത്രം വിളമ്പുന്നത് വിവേചനമാണെന്നും മനുഷ്യാവകാശ ലംഘനമെന്നും ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്ത്യൻ റെയിൽവേക്ക് നോട്ടീസ് അയച്ചു. ഇന്ത്യൻ റെയിൽവേയിൽ ഹിന്ദു ദളിത് സമൂഹങ്ങളിൽ നിന്നുള്ള ഇറച്ചി വ്യാപാരവുമായി ബന്ധപ്പെട്ടവരെ ജോലിക്ക് നിയമിക്കുന്നില്ലെന്നും ഇത് തുല്യ അവസരത്തിന് മേലുള്ള കടന്നുകയറ്റമെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
എന്നാൽ റെയിൽവേയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല. കേസ് പരിഗണിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ മനുഷ്യാവകാശ ലംഘനം തന്നെയാണെന്ന് വ്യക്തമാക്കിയിട്ടപണ്ട്. ഹലാൽ മാംസം മാത്രം വിൽക്കുന്ന രീതി പിന്നോക്ക ഹിന്ദു സമൂഹങ്ങളെയും മറ്റ് മുസ്ലിം ഇതര സമൂഹങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടനയുടെ മതേതര സ്വഭാവം അനുസരിച്ച് എല്ലാ മതവിഭാഗങ്ങളിലുമുള്ള ആളുകളുടെ ഭക്ഷണം തിരഞ്ഞെടുക്കാനുള്ള അവകാശം റെയിൽവേ മാനിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി. പരാതിയിലെ ആരോപണങ്ങൾ അന്വേഷിക്കാനും റെയിൽവെ ബോർഡ് ചെയർമാന് നിർദേശം നൽകി.
ട്രെയിനിൽ ഹലാൽ ഭക്ഷണം മാത്രം വിളമ്പുന്നത് വിവേചനമാണെന്നും മനുഷ്യാവകാശ ലംഘനമെന്നും ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്ത്യൻ റെയിൽവേക്ക് നോട്ടീസ് അയച്ചു. ഇന്ത്യൻ റെയിൽവേയിൽ ഹിന്ദു ദളിത് സമൂഹങ്ങളിൽ നിന്നുള്ള ഇറച്ചി വ്യാപാരവുമായി ബന്ധപ്പെട്ടവരെ ജോലിക്ക് നിയമിക്കുന്നില്ലെന്നും ഇത് തുല്യ അവസരത്തിന് മേലുള്ള കടന്നുകയറ്റമെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.