25 പേരുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 9 മരണം, യാത്രക്കാരടക്കം 16 പേർക്ക് പരുക്ക്; അപകടം കർണാടകയിൽ

Published : Jan 22, 2025, 09:54 AM IST
25 പേരുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 9 മരണം, യാത്രക്കാരടക്കം 16 പേർക്ക് പരുക്ക്; അപകടം കർണാടകയിൽ

Synopsis

കർണാടകയിലെ യെല്ലാപുരയിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഒൻപത് പേർ കൊല്ലപ്പെട്ടു

ബെംഗളൂരു: വാഹനാപകടത്തിൽ ഒൻപത് പേർ മരിച്ചു. കർണാടകയിലെ യെല്ലാപുരയിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞാണ് ഒൻപത് പേർ മരിച്ചത്. പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ലോറിയിൽ 25 പേരുണ്ടായിരുന്നു. ബാക്കിയുള്ള 16 പേർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ യെല്ലാപുരയിലും സമീപത്തുമായുള്ള വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല.

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു