ലൈംഗികമായി ആക്രമിക്കപ്പെട്ടെന്ന് നിര്‍ഭയ കേസ് കുറ്റവാളികൾ, രാംസിംഗ് കൊല്ലപ്പെട്ടതെന്നും സുപ്രീം കോടതിയിൽ വാദം

Published : Jan 28, 2020, 04:16 PM ISTUpdated : Jan 28, 2020, 04:17 PM IST
ലൈംഗികമായി ആക്രമിക്കപ്പെട്ടെന്ന് നിര്‍ഭയ കേസ് കുറ്റവാളികൾ, രാംസിംഗ് കൊല്ലപ്പെട്ടതെന്നും സുപ്രീം കോടതിയിൽ വാദം

Synopsis

ഹര്‍ജിയിൽ വാദം കേള്‍ക്കുന്നതിനിടെയാണ് പുതിയ ആരോപണം പ്രതികളുടെ അഭിഭാഷകൻ ഉന്നയിച്ചത്. മുകേഷ് സിംഗും സഹോദരൻ രാംസിഗും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് അഭിഭാഷക പറഞ്ഞു

ദില്ലി: നിര്‍ഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾ ലൈംഗികമായി പീ‍ഡിപ്പിക്കപ്പെട്ടെന്ന വാദവുമായി പ്രതികള്‍ സുപ്രീം കോടതിയിൽ. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് മുകേഷ് സിംഗിന്റെ അഭിഭാഷക ഇക്കാര്യങ്ങൾ ആരോപിച്ചത്. കേസിൽ നാളെ രാവിലെ 10.30 യ്ക്ക് കോടതി വിധി പറയും. 

ഏത് സാഹചര്യത്തിലാണ് ദയാഹര്‍ജി തള്ളിയതെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് മുകേഷ് സിംഗിന്റെ അഭിഭാഷക കോടതിയിൽ പറഞ്ഞു. എന്നാല്‍ രാഷ്ട്രപതിയുടെ തീരുമാനം പരിശോധിക്കാൻ കോടതിക്ക് പരിമിതമായ അധികാരമേ ഉള്ളൂവെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി. നടപടിക്രമം പാലിച്ചോ എന്ന് മാത്രമേ പരിശോധിക്കൂവെന്നും അവ‍ര്‍ പറഞ്ഞു.

ഹര്‍ജിയിൽ വാദം കേള്‍ക്കുന്നതിനിടെയാണ് പുതിയ ആരോപണം പ്രതികളുടെ അഭിഭാഷകൻ ഉന്നയിച്ചത്. മുകേഷ് സിംഗും സഹോദരൻ രാംസിഗും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് അഭിഭാഷക പറഞ്ഞു. എന്നാൽ മുകേഷ് സിംഗ് ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്നും അതിനുള്ള ചികിത്സ ജയിലിൽ നടന്നുവെന്നതും ദയാഹർജിക്ക് കാരണമല്ലെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു.

ഹർജികൾ നൽകുന്നത് ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനല്ലെന്ന് മുകേഷ് സിംഗിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക അഞ്ജന പ്രകാശ് വിശദീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി തുഷാർ മേത്തയാണ് വാദിച്ചത്. രാഷ്ട്രപതി പരിശോധിച്ച ശേഖകളുടെ വിശദാംശങ്ങൾ സോളിസിറ്റർ ജനറൽ കോടതിയിൽ നൽകി.

മുകേഷ് സിംഗിന് ലൈംഗികമായി ആക്രമിക്കപ്പെട്ടെന്ന പരാതികൾ ഉണ്ടെങ്കിൽ അത് ഉന്നയിക്കേണ്ട സ്ഥലങ്ങളിൽ ഉന്നയിക്കണമെന്ന് മേത്ത പറഞ്ഞു. മുകേഷ് സിംഗിന്റെ സഹോദരൻ രാംസിംഗിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും നിർഭയ പ്രതികളെ പരസ്പരം ലൈംഗിക ബന്ധത്തിന് തീഹാർ അധികൃതർ പ്രേരിപ്പിച്ചെന്നും അഭിഭാഷക കുറ്റപ്പെടുത്തി. മുകേഷ് സിംഗിനോട് അക്ഷയ് ഠാക്കൂറുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനായി മർദ്ദിച്ചുവെന്ന് അഭിഭാഷക അഞ്ജന പ്രകാശ് വിശദീകരിച്ച. കേസിൽ കോടതി നാളെ വിധി പറയും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ
'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ