നിര്‍ഭയ കേസ്: വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പവന്‍ ഗുപ്ത ദില്ലി ഹൈക്കോടതിയില്‍

Published : Dec 18, 2019, 08:34 PM IST
നിര്‍ഭയ കേസ്: വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പവന്‍ ഗുപ്ത ദില്ലി ഹൈക്കോടതിയില്‍

Synopsis

കുറ്റം നടന്നപ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്നാണ് പവന്‍ ഗുപ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രായം തെളിയിക്കുന്ന പരിശോധനകൾ നടത്തിയിട്ടില്ലെന്നും പവൻ ഗുപ്ത ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. 

ദില്ലി: വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിർഭയ കേസിലെ പ്രതി പവൻ ഗുപ്ത ദില്ലി ഹൈക്കോടതിയെ സമീപിച്ചു. കുറ്റം നടന്നപ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്നാണ് പവന്‍ ഗുപ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രായം തെളിയിക്കുന്ന പരിശോധനകൾ നടത്തിയിട്ടില്ലെന്നും പവൻ ഗുപ്ത ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. ഹർജി കോടതി നാളെ പരിഗണിക്കും.

കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് സിംഗ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. പുതിയ കാര്യങ്ങളൊന്നും പുനപരിശോധന ഹര്‍ജിയില്‍ കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് കോടതി വിലയിരുത്തിയത്. കേസില്‍ ആകെ നാല് പ്രതികളാണുള്ളത്.

Read Also: നിര്‍ഭയ കേസിൽ തൂക്കുകയര്‍ തന്നെ; അക്ഷയ് സിംഗ് ഠാക്കൂറിന്‍റെ പുനപരിശോധന ഹര്‍ജി തള്ളി

അതേസമയം, നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഇനിയും നീളുമെന്നാണ് റിപ്പോര്‍ട്ട്. മരണവാറന്‍റ് നല്‍കുന്നത് സംബന്ധിച്ച് ദില്ലി സര്‍ക്കാര്‍ നല്‍കിയ കേസ് പട്യാല ഹൗസ് അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി ഏഴിലേക്ക് മാറ്റിയതോടെയാണ് വധശിക്ഷ നീളുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മരണവാറന്‍റ് സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിയതില്‍ നിരാശയുണ്ടെന്നാണ് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചത്. 

Read Also: നിര്‍ഭയ വധക്കേസ്: പ്രതികളുടെ വധശിക്ഷ നീളും; നിരാശ പ്രകടിപ്പിച്ച് അമ്മ

2012 ഡിസംബര്‍ 16ന് രാത്രിയിലാണ് ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വതച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിന് ഇരയായത്. മൃതപ്രായയായ വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ വഴിയില്‍ ഉപേക്ഷിച്ചു. ഡിസംബര്‍ 29ന് അവള്‍ മരണത്തിന് കീഴടങ്ങി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പാവം മെസിയെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്നത് കണ്ടോ...', മുഖ്യമന്ത്രിയെ ട്രോളി കേന്ദ്ര മന്ത്രി; സിംപിൾ പാസ് പോലും ചെയ്യാൻ പറ്റില്ലേ എന്ന് പരിഹാസം
കാറിൽ കത്തിക്കരിഞ്ഞ ഒരു മൃതദേഹം, വീണ്ടും ഞെട്ടിച്ച് കൊണ്ട് സുകുമാര കുറുപ്പ് മോഡൽ ആവർത്തിച്ചു; പ്രതിയെ കുടുക്കിയത് കാമുകിയുള്ള ചാറ്റ്