പ്രതിപക്ഷം കടുപ്പിച്ചതോടെ നടപടികൾ നിർത്തിവച്ച് ഉപരാഷ്ട്രപതി; രാജ്യസഭയിൽ അത്യസാധാരണ സംഭവം; കേന്ദ്ര കാബിനറ്റ് മന്ത്രിമാർ ആരും സഭയിലെത്തിയില്ല

Published : Dec 12, 2025, 03:53 PM IST
Rajya Sabha

Synopsis

കേന്ദ്ര കാബിനറ്റ് മന്ത്രിമാർ ആരും സഭയിൽ ഇല്ലാതിരുന്നതിനെ തുടർന്ന് രാജ്യസഭ നിർത്തിവെച്ചു. പ്രതിപക്ഷം പ്രതിഷേധിക്കുകയും സഭയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. പിന്നീട്  പാർലമെൻ്ററികാര്യ മന്ത്രി സഭയിലെത്തി ഖേദം പ്രകടിപ്പിച്ചു

ദില്ലി: കേന്ദ്രമന്ത്രിമാർ ആരും സഭയിലെത്താത്തതിനാൽ ഇന്ന് രാജ്യസഭ രാവിലെ തടസപ്പെട്ടു. പാർലമെൻ്റി ആക്രമണത്തിൻ്റെ ഓർമ്മ പുതുക്കി, ആദരാഞ്ജലികൾ അർപ്പിച്ചതിന് പിന്നാലെ സഭ ചട്ടപ്രകാരമുള്ള നടപടികൾ ആരംഭിക്കാനിരിക്കെയാണ് കാബിനറ്റ് പദവിയുള്ള മന്ത്രിമാർ ആരും സഭയിൽ എത്തിയില്ലെന്ന് വ്യക്തമായത്. പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ഉപരാഷ്ട്രപതി ഒരു സഹമന്ത്രിയോട് കാബിനറ്റ് പദവിയുള്ള മന്ത്രിയോട് സഭയിലെത്താൻ പറയാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷം കാബിനറ്റ് മന്ത്രിയില്ലാതെ സഭാ നടപടി ചേരാൻ പാടില്ലെന്ന് ആവശ്യപ്പെട്ടതോടെ സഭ നിർത്തിവച്ചു.

വിഷയം ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും ഇക്കാര്യം സർക്കാരുമായി ചർച്ച ചെയ്യുമെന്നും ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ സഭയിൽ വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷ എംപിമാർ ഇതിൽ തൃപ്തരായില്ല. ഒരു കാബിനറ്റ് മന്ത്രി ഹാജരാകുന്നതുവരെ സഭാ നടപടികൾ നിർത്തിവയ്ക്കണമെന്ന് അവർ നിർബന്ധിച്ചു. കാബിനറ്റ് മന്ത്രി സഭയിലെത്താത്തത് സഭയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് നേതാവ് കൂടിയായ ജയറാം രമേശ് കുറ്റപ്പെടുത്തി.

നിർത്തിവച്ച സഭ പിന്നീട് ചേർന്നപ്പോൾ കേന്ദ്രമന്ത്രി കിരൺ റിജിജു, ജെപി നദ്ദ, നിർമല സീതാരാമൻ എന്നിവർ സഭയിലെത്തിയിരുന്നു. കാബിനറ്റ് അംഗങ്ങൾ ആരും ആദ്യം സഭയിലെത്താതിരുന്നതിൽ കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു ഖേദം പ്രകടിപ്പിച്ചു. മുൻ സ്പീക്കറും മുൻ ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീലിന്റെ വിയോഗത്തിൽ അനുശോചനം ലോക്‌സഭയിൽ നടക്കുന്നതിനാലാണ് ആരും എത്താതിരുന്നതെന്നും മന്ത്രിമാർ എല്ലാവരും അവിടെ ഉണ്ടാകണമായിരുന്നുവെന്നും അദ്ദേഹം ചബണ്ടിക്കാട്ടി.

ശിവരാജ് പാട്ടീൽ രാജ്യസഭാംഗമായിരുന്നുവെന്ന് ഓർമിപ്പിച്ച കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി രാജ്യസഭയും അനുശോചനം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. രാജ്യസഭയിലും മറ്റൊരു ദിവസം അനുശോചനം രേഖപ്പെടുത്താമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയതോടെ സഭ നടപടികൾ പുനരാരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ മരണം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം
തുടർച്ചയായ മൂന്നാം തവണയും എത്തിയില്ല, രാഹുൽ ​ഗാന്ധി വിളിച്ച എംപിമാരുടെ യോ​ഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ, പോയത് സുഹൃത്തിന‍റെ കല്യാണത്തിന്