'മതപരിവർത്തനം നടത്തിയിട്ടില്ല, ക്രിസ്മസ് ആരാധന മതപരിവർത്തന പരിപാടിയല്ല'; ഫാദർ സുധീർ

Published : Dec 31, 2025, 05:05 PM ISTUpdated : Dec 31, 2025, 05:15 PM IST
father sudheer

Synopsis

മതപരിവർത്തനം നടത്തിയിട്ടില്ലെന്നും ക്രിസ്മസ് ആരാധന മതപരിവർത്തന പരിപാടിയല്ലെന്നും സിഎസ്ഐ വൈദികൻ സുധീർ.

ബെം​ഗളൂരു: മതപരിവർത്തനം നടത്തിയിട്ടില്ലെന്നും ക്രിസ്മസ് ആരാധന മതപരിവർത്തന പരിപാടിയല്ലെന്നും സിഎസ്ഐ വൈദികൻ സുധീർ. മഹാരാഷ്ട്രയിൽ മതപരിവർത്തനം ആരോപിച്ചാണ് ഫാദർ സുധീറിനെ അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ചതിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ഫാദർ സുധർ. ഭക്ഷണം കഴിക്കുന്ന സമയത്താണ് പൊലീസെത്തി കസ്റ്റഡിയിലെടുത്തതെന്നും ഭക്ഷണം കഴിക്കാൻ പോലും സാവകാശം തന്നില്ലെന്നും ഫാദർ സുധീർ പറഞ്ഞു. ബജ്‍റം​ഗ്ദൾ പ്രവർത്തകർ മോശമായി പെരുമാറാൻ ശ്രമിച്ചെന്നും ഫാദർ സുധീറിന്റെ ഭാര്യ പ്രതികരിച്ചു. പൊലീസുകാരുണ്ടായത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ഇവർ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ വറൂട് കോടതിയാണ് വൈദികനും മറ്റ് 7 പേര്‍ക്കും ജാമ്യം അനുവദിച്ചത്. മതസ്പർദ്ധ ഉളവാക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തുക, മറ്റു മതങ്ങളുടെ വികാരങ്ങൾ വ്രണപ്പെടുത്തുക എന്നിവയായിരുന്നു ഇവർക്കെതിരെയുള്ള കുറ്റങ്ങൾ. 

12 പേർക്കെതിരെയാണ് പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കോടതിയുടെ ഇടപെടലിനെ തുടർന്ന് നാല് പേരെ ഒഴിവാക്കി. തുടർന്നാണ് 8 പേർക്ക് ജാമ്യം ലഭിച്ചത്. എല്ലാ തിങ്കളാഴ്ചയും 11മണിക്ക് പോലീസ് സ്റ്റേഷനിൽ ഹാജരാക്കണം,  13 ജനുവരിയിൽ കേസ് വീണ്ടും പരിഗണിക്കും. കോടതിയിൽ പ്രതികളെല്ലാം ഹാജരാക്കണം. എന്നിങ്ങനെയാണ് ജാമ്യ വ്യവസ്ഥകള്‍. നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ലെന്നും  മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഉണ്ടായിട്ടില്ലെന്നുമാണ്  പുരോഹിതരുടെ അഭിഭാഷകർ കോടതിയെ അറിയിച്ചത്. ബിഎൻഎസ് 299 ബിഎൻഎസ് 302 എന്നീ വകുപ്പുകൾ ആണ് ഇവർക്കെതിരെ ചുമത്തിയത്.

വൈദികർക്ക് ജാമ്യം ലഭിച്ചത് ഏറെ ആശ്വാസകരമെന്ന് സിഎസ്ഐ മലബാർ മഹായിടവക ബിഷപ്പ് ഡോ റോയ്സ് മനോജ് വിക്ടർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. രാജ്യത്ത് ഇനി ഇത്തരം നടപടികൾ ആവർത്തിക്കപ്പെടരുത്. അറസ്റ്റിനെതിരെ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കും. നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ബിഷപ്പ് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ഷിങ്കോരി ഗ്രാമത്തിൽ ഇന്നലെ വൈകിട്ടോടെയാണ് സിഎസ്ഐ സഭയിലെ പുരോഹിതരും വിശ്വാസികളും ഉൾപ്പെടെയുള്ളവരെ ബജരംഗ്ദൾ പ്രവർത്തകരെന്ന് പരിചയപ്പെടുത്തിയെത്തിയ സംഘം മതപരിവർത്തനം ആരോപിച്ച് തടഞ്ഞുവെച്ചതും പിന്നീട് പൊലീസിന് കൈമാറിയതും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'യെലഹങ്കയിൽ കൈയേറിയത് ബം​ദേശികളും മലയാളികളും, വീട് നൽകുന്നത് കേരളത്തിന്റെ ​ഗൂഢാലോചന'; പുനരധിവാസത്തെ എതിർത്ത് ബിജെപി
നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം