'തന്നെ അനുനയിപ്പിക്കാൻ ആരും ശ്രമിക്കേണ്ട' റാവത്തിനെ തള്ളി അമരീന്ദർ സിങ്

By Web TeamFirst Published Oct 1, 2021, 5:23 PM IST
Highlights

അമരീന്ദർ സിങ് കോൺഗ്രസ് വിടുന്നത് പുനരാലോചിക്കണമെന്ന് പറഞ്ഞ ഹരീഷ് റാവത്തിനെ തള്ളി അമരീന്ദർ സിങ്. വിമർശകർ പോലും തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തിട്ടില്ലെന്നും അമരീന്ദർ പറഞ്ഞു

ദില്ലി: അമരീന്ദർ സിങ് കോൺഗ്രസ് വിടുന്നത് പുനരാലോചിക്കണമെന്ന് പറഞ്ഞ ഹരീഷ് റാവത്തിനെ (Harish Rawat) തള്ളി അമരീന്ദർ സിങ്(Amarinder Singh). വിമർശകർ പോലും തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തിട്ടില്ലെന്നും അമരീന്ദർ പറഞ്ഞു. കോൺഗ്രസ് അമരീന്ദറിനെ അപമാനിച്ചിട്ടില്ലെന്നും റാവത്ത് പറഞ്ഞിരുന്നു. സിദ്ദു പഞ്ചാബ് കോൺഗ്രസിൻ്റെ അന്തകനാകും. ഇപ്പോൾ തന്നെ പാർട്ടിക്ക് ശക്തമായ  തിരിച്ചടികൾ നൽകുന്നുണ്ട്. തന്നെ അനുനയിപ്പിക്കാൻ ആരും മുതിരേണ്ടെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.

അമരീന്ദര്‍ സിംഗ് പുതിയ പാർട്ടി രൂപീകരണത്തിനുള്ള ഒരുക്കങ്ങളിലാണ്. ഇരുപത് എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെടുന്ന അമരീന്ദര്‍ സിംഗ് ഇന്ന് ചില കര്‍ഷക സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പതിനഞ്ച് ദിവസത്തിനുള്ളില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ്  അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിരിക്കുന്നത്.

അതിനിടെ പഞ്ചാബ് പ്രതിസന്ധിയില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ചരണ്‍ ജിത് സിംഗ് ചന്നി ഇന്ന് ദില്ലിയിലെത്തും. ഒത്തുതീര്‍പ്പിന്‍റെ ഭാഗമായി പുതിയ ഡിജിപിക്കായുള്ള പാനല്‍ സര്‍ക്കാര്‍ യുപിഎസ്സിക്കയച്ചു.  നവജ്യോത് സിംഗ് സിദ്ദുവിനെ അനുനയിപ്പാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി അഡ്വക്കേറ്റ് ജനറല്‍ അമര്‍പ്രീത് സിംഗ് ഡിയോള്‍, ഡിജിപി ഇഖ്ബാല്‍ പ്രീത് എന്നിവരെ മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡിജിപി സ്ഥാനത്തേക്ക് സിദ്ദു നിർദ്ദേശിച്ച സിദ്ധാര്‍ത്ഥ് ചതോപാധ്യയുടേതടക്കം പേരുകളാണ് യുപിഎസ്സിക്കയച്ചിരിക്കുന്നത്. എന്നാല്‍ എജിയുടെ നിയമനം ഹൈക്കമാന്ഡിന് വിട്ടു. 

സിദ്ദു അയഞ്ഞു, രാജി പിൻവലിച്ചേക്കുമെന്ന് സൂചന; ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി

ഇതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി ദില്ലിക്കെത്തുന്നത്. സോണിയഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി ചരണ്‍ജിത് സിംഗ് ചന്നി ഇന്ന് തന്നെ കൂടിക്കാഴ്ച നടത്തും. സര്‍ക്കാരും പാര്ട്ടിയും തമ്മിലുള്ള ആശയ വിനിമയം സുഗമമാക്കാന്‍ പ്രത്യേക സമിതി രൂപവത്ക്കരിക്കുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ച നടക്കും.

കോൺ​ഗ്രസ് വിടുന്നതായി അമരീന്ദർ സിം​ഗ്, എന്നാൽ ബിജെപിയിൽ ചേരാനില്ല

മുഖ്യമന്ത്രി ചരണ്‍ ജിത് സിംഗ് ചന്നി അധ്യക്ഷനാകുന്ന സമിതിയില്‍  പഞ്ചാബിന്‍റെ ചുമതയുള്ള എഐസിസി ജനറല്‍സെക്രട്ടറി ഹരീഷ് റാവത്ത്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അംബികാ സോണി, നവജ്യോത് സിംഗ് സിദ്ദു എന്നിവരെ ഉള്‍പ്പടുത്താനാണ് ആലോചന.  അതേസമയം സിദ്ദുവിന് പൂര്‍ണണമായി വഴങ്ങേണ്ടതില്ലെന്ന സന്ദേശവും ഹൈക്കമാന്‍ഡ് ചന്നിക്ക് നല്‍കും.  

click me!