
ദില്ലി: ശ്രീനഗറിനെ (Srinagar) ലഡാക്കുമായി (ladakh) ബന്ധിപ്പിക്കാൻ സമുദ്ര നിരപ്പിൽ നിന്ന് പതിനൊന്നായിരം അടി മുകളിൽ തുരങ്കമൊരുങ്ങുന്നു (Tunnel). സോജില്ല (Zojilla) പാസിൽ നിർമ്മാണം തുടങ്ങിയ തുരങ്കം അതിർത്തി പ്രദേശങ്ങളിലേക്കുള്ള സൈനിക നീക്കങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നാണ് കേന്ദ്രത്തിൻറെ പ്രതീക്ഷ. പദ്ധതി യാഥാർത്ഥ്യമായാൽ ശ്രീനഗറിൻറെ ആകെ വികസനത്തിന് കാരണമാകുമെന്ന് കേന്ദ്രം അവകാശപ്പെട്ടു.
ശ്രീനഗർ, ദ്രാസ്, കാർഗിൽ മേഖലകളെ ലെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ഹൈവേ സൈനിക നീക്കങ്ങൾക്കും രാജ്യ സുരക്ഷ്ക്കും തന്നെ നിർണായകമാണ്. ആറു മാസത്തെ അതിശൈത്യകാലത്ത് ഗതാഗതം തടസ്സപ്പെടുന്നത് ഈ മേഖലയിലെ വികസനത്തെയും കാര്യമായി ബാധിച്ചിരുന്നു. ദീർഘകാലത്തെ തടസ്സങ്ങളും വെല്ലുവിളികളും മറികടന്ന് ഇപ്പോൾ കേന്ദ്ര സർക്കാർ ഇതിനൊരു പരിഹാരം കാണുകയാണ്. ഏതു കാലാവസ്ഥയിലും ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കാൻ സോജില പാസിൽ 14 കിമീ നീളമുള്ള തുരങ്കത്തിൻറെ നിർമ്മാണത്തിനാണ് തുടക്കമായത്.
യാഥാർത്ഥ്യമായാൽ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യാൻ കഴിയുന്ന ഏഷ്യയിലെ ഏറ്റവും നീളമുള്ള തുരങ്കമാകും സോജിലയിലേത്. ഇരട്ട ട്യൂബുള്ള രണ്ട് തുരങ്കങ്ങളും, 5 പാലങ്ങളും,. സെട് മോഗ്, സോജില എന്നീ രണ്ട് തുരങ്കങ്ങളുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. സെട് മോഗിൽ നിന്ന് സോജിലയിലേക്കുള്ള പാത വികസിപ്പിക്കുന്ന ജോലികളും നടക്കുന്നുണ്ട്. 4600 കോടി രൂപയാണ് സോജില തുരങ്കത്തിൻറെ നിർമ്മാണ ചിലവ്. ശ്രീനഗറിലെ ബാൽത്തലിൽ നിന്ന് മിനാമാർഗിലേക്കുള്ള ദുരം നിലവിൽ 40 കിമി ആണ്. സോജില തുരങ്കത്തിലൂടെ യാത്ര ചെയ്താൽ ഇത് 13 കിമീ ചുരുങ്ങും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam