റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് ആരും ഇന്ത്യയോട് പറഞ്ഞിട്ടില്ല: കേന്ദ്ര പെട്രോളിയം മന്ത്രി

Published : Oct 08, 2022, 10:40 AM ISTUpdated : Oct 08, 2022, 10:43 AM IST
റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് ആരും ഇന്ത്യയോട് പറഞ്ഞിട്ടില്ല: കേന്ദ്ര പെട്രോളിയം മന്ത്രി

Synopsis

"നിങ്ങളുടെ നയത്തെക്കുറിച്ച് നിങ്ങൾക്ക് വ്യക്തതയുണ്ടെങ്കിൽ, അതായത് ഊർജ സുരക്ഷയിലും ഊർജ്ജത്തിന്‍റെ വില താങ്ങാവുന്ന രീതിയിലാണെന്നും നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, എവിടുന്ന് വേണമെങ്കിലും ഇന്ധനം നിങ്ങള്‍ക്ക് വാങ്ങാം" മന്ത്രി പറഞ്ഞു.

ന്യൂയോര്‍ക്ക്: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ഇന്ത്യയോട് ആരും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി. പൗരന്മാർക്ക് ഇന്ധനം നൽകാൻ ഇന്ത്യൻ സർക്കാരിന് ധാർമികമായ കടമയുണ്ടെന്നും, ആവശ്യമുള്ളിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നും കേന്ദ്രമന്ത്രി വാഷിംഗ്ടണിൽ യുഎസ് ഊർജ്ജ സെക്രട്ടറി ജെന്നിഫർ ഗ്രാൻഹോമിമുമായി നടത്തിയ ഉഭയകക്ഷി യോഗത്തിന് ശേഷം ഹർദീപ് സിങ് പുരി പറഞ്ഞു.

"നിങ്ങളുടെ നയത്തെക്കുറിച്ച് നിങ്ങൾക്ക് വ്യക്തതയുണ്ടെങ്കിൽ, അതായത് ഊർജ സുരക്ഷയിലും ഊർജ്ജത്തിന്‍റെ വില താങ്ങാവുന്ന രീതിയിലാണെന്നും നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, എവിടുന്ന് വേണമെങ്കിലും ഇന്ധനം നിങ്ങള്‍ക്ക് വാങ്ങാം" മന്ത്രി പറഞ്ഞു.

"ഇത്തരത്തിലുള്ള ഒരു ചർച്ച ഇന്ത്യയിലെ ഇന്ധന ഉപയോക്താക്കളോട് പറയാന്‍ കഴിയില്ല. അതിനാല്‍ തന്നെ ഇന്ത്യ ആവശ്യമുള്ളിടത്ത് നിന്ന് എണ്ണ വാങ്ങും" -  ഉക്രെയ്ൻ യുദ്ധത്തിനിടയിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് സംബന്ധിച്ച് ചില തെറ്റിദ്ധാരണകളുണ്ട്. സാധാരണഗതിയിൽ യൂറോപ്പ് അരദിവസം വാങ്ങുന്ന ഇന്ധനമാണ് ഇന്ത്യ ഒരു പാദത്തില്‍ വാങ്ങുന്നത്. ഇന്ത്യയുടെ മൊത്തം റഷ്യൻ എണ്ണ ഇറക്കുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 0.2% മാണ് . പിന്നീട് ഫെബ്രുവരി 24 സംഭവിച്ചു (യുക്രൈന്‍ യുദ്ധം തുടങ്ങിയത്). തുടർന്നുള്ള മാസങ്ങളിൽ വിപണിയിലെ വലിയ മാറ്റം സംഭവിച്ചു. ഇതിന് അനുസരിച്ച് റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഗണ്യമായി ഉയർന്നു, ഹർദീപ് സിംഗ് പുരി പറഞ്ഞു.

എന്നാല്‍ പിന്നീട് മറ്റ് വിതരണക്കാരുമായി കൂടുതല്‍ ഇടപെട്ടു.  തുടർന്നുള്ള മാസങ്ങളിൽ മറ്റൊരു മിഡിൽ-ഈസ്റ്റേൺ രാജ്യം ഇന്ത്യയിലേക്ക് എണ്ണ വിതരണം ചെയ്യുന്നതില്‍ 2-ാം സ്ഥാനത്ത് എത്തി. സൗദിയാണ് ഇന്ത്യയില്‍ എണ്ണ എത്തിക്കുന്നതില്‍ എല്ലായ്പ്പോഴും ഒന്നാം സ്ഥാനത്ത്. എന്നാല്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി സ്വഭാവികമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

"പലപ്പോഴും എണ്ണക്കച്ചവടം എങ്ങനെ നടക്കുന്നു എന്ന് ആളുകൾക്ക് മനസ്സിലാകുന്നില്ല. നമ്മുക്ക് വാങ്ങേണ്ടി വന്നാൽ  വില കുറവ് എന്ന് കരുതി വളരെ ദൂരെയുള്ള ഒരു സ്ഥലത്ത് നിന്ന് ക്രൂഡ് വാങ്ങാം എന്ന് വച്ചാല്‍ അത് നടക്കില്ല. വളരെ അടുത്ത സ്ഥലത്ത് നിന്നും വാങ്ങുന്നതാണ് എളുപ്പം. നമുക്ക് അടുത്ത് ഗൾഫ് എന്ന് പറയാം പറയാം. എണ്ണ വിപണികളില്‍ എന്നും കളികള്‍ നടക്കും, അതിനാല്‍  നമ്മുക്കും ഈ കളിയില്‍ നല്ല മാർക്കറ്റ് കാർഡ് കളിക്കണം" മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

റഷ്യയുടെ മേൽ സമ്മർദ്ദം ചെലുത്താൻ ആവശ്യമുയർന്നു, അങ്ങനെയാണ് അന്നത് ചെയ്തത്; യുക്രൈൻ പ്രതിസന്ധിയിൽ ജയശങ്കർ

6 മാസത്തിനിടെ പത്താമത്തെയാളും; റഷ്യന്‍ എണ്ണ കമ്പനി മേധാവികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നു.!

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി