വീണ്ടും വിലക്ക്, പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കരുത്!

Published : Jul 16, 2022, 08:21 AM ISTUpdated : Jul 19, 2022, 10:07 PM IST
വീണ്ടും വിലക്ക്,  പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കരുത്!

Synopsis

ലഘുലേഖകൾ, ചോദ്യാവലികൾ,വാർത്ത കുറിപ്പുകൾ എന്നിവ വിതരണം ചെയ്യാൻ പാടില്ല. അച്ചടിച്ചവ വിതരണം ചെയ്യണമെങ്കിൽ മുൻകൂർ അനുമതി തേടണമെന്നും നിർദ്ദേശമുണ്ട്.

ദില്ലി : പാർലമെന്റിൽ അറുപതിലേറെ വാക്കുകളും പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയതിന് പിന്നാലെ മറ്റൊരു വിലക്ക് കൂടി. പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിനാണ് പുതിയ വിലക്ക്. തുടർച്ചെയായുള്ള പ്രതിപക്ഷ പ്രതിഷേധം നേരിടാനാണ് പുതിയ നീക്കം. ലഘുലേഖകൾ, ചോദ്യാവലികൾ,വാർത്ത കുറിപ്പുകൾ എന്നിവ വിതരണം ചെയ്യാൻ പാടില്ല. അച്ചടിച്ചവ വിതരണം ചെയ്യണമെങ്കിൽ മുൻകൂർ അനുമതി തേടണമെന്നും നിർദ്ദേശമുണ്ട്. ഇതടങ്ങിയ മാർഗ്ഗ നിർദ്ദേശങ്ങൾ അംഗങ്ങൾക്ക് കൈമാറി. വിലക്ക് നേരത്തെയും ഉണ്ടായിരുന്നതാണെന്നും പാലിക്കണമെന്നുമാണ് നിർദേശം. 

പാർലമെൻറിൽ അഴിമതിയടക്കം അറുപതിലേറെ വാക്കുകൾ ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്ക് പിന്നാലെ പാർലമെൻറ് വളപ്പിൽ  പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്നും കഴിഞ്ഞ ദിവയം നിർദ്ദേശം നൽകിയിരുന്നു.  രാജ്യസഭാ  സെക്രട്ടറി ജനറൽ പിസി മോദിയുടേതാണ് ഒറ്റ വരിയിലുള്ള ഉത്തരവ്. പാര്‍ലമെന്‍റ് മന്ദിര വളപ്പില്‍ പ്രകടനം, ധര്‍ണ്ണ, സമരം, ഉപവാസം, എന്നിവ പാടില്ല. മതപരമായ ചടങ്ങളുകളും അനുവദിക്കില്ല. അംഗങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. ഉത്തരവ്  ലംഘിച്ചാൽ എന്താകും നടപടിയെന്ന് വ്യക്തമല്ല. 

പാര്‍ലമെന്‍റ് വളപ്പിലെ പ്രതിഷേധ നിരോധനം: കോണ്‍ഗ്രസ്-ബിജെപി വാക്പോര്

അഴിമതി, അഴിമതിക്കാരന്‍, സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, കൊവിഡ് പരത്തുന്നവന്‍, ഖലിസ്ഥാനി, വിനാശ പുരുഷന്‍ തുടങ്ങി അറുപതിലേറെ വാക്കുകളെ പാര്‍ലമെന്റിന് ഉള്ളിൽ ഉപയോഗിക്കുന്നതിൽ നിന്നും കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ലോക് സഭയിലും, രാജ്യസഭയിലും ഈ വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. അണ്‍പാര്‍ലമെന്‍ററി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യും. 

'നോട്ട് നിരോധിച്ച ലാഘവത്തിൽ വാക്കുകൾ നിരോധിക്കുന്നു', പാർലമെന്റ് നടപടി ജനാധിപത്യ വിരുദ്ധമെന്ന് എ എ റഹീം

'പാര്‍ലമെന്‍റില്‍ ചില വാക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പുതിയ നടപടിയല്ല' സ്പീക്കര്‍ ഓം ബിര്‍ള

'മോദിയെ വിമർശിക്കുന്ന എല്ലാ വാക്കുകളും അൺപാർലമെന്ററി'; പരിഹാസവുമായി രാഹുൽ ​ഗാന്ധി 

പാർലമെന്റിൽ ഉപയോ​ഗിക്കരുന്നതിന് ചില വാക്കുകൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി രം​ഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാറിനെ കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിക്കാനുപയോ​ഗിക്കുന്ന എല്ലാ വാക്കുകളും അൺപാർലമെന്ററിയാണെന്നും ഇപ്പോൾ അത് നിരോധിച്ചിരിക്കുകയാണെന്നും രാഹുൽ ​ഗാന്ധി പരിഹസിച്ചു. ഇന്ത്യയുടെ പുതിയ ഡിക്ഷണറി എന്ന അടിക്കുറിപ്പോടെ ഒരു ചിത്രവും രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു. അൺപാർലമെന്റി എന്ന വാക്ക് വിശദീകരിച്ചാണ് രാഹുലിന്റെ ട്വീറ്റ്.  

PREV
Read more Articles on
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി