ഭ​ഗത് സിങ്ങിനെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ചു, പഞ്ചാബ് എംപി വിവാ​ദത്തിൽ

Published : Jul 15, 2022, 11:04 PM ISTUpdated : Jul 28, 2022, 08:53 PM IST
ഭ​ഗത് സിങ്ങിനെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ചു, പഞ്ചാബ് എംപി വിവാ​ദത്തിൽ

Synopsis

സ്വാതന്ത്ര്യ സമര സേനാനിയെ അനാദരിക്കുകയും വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തതിന് എംപി മാരപ്പ് പറയണമെന്ന് ആം ആദ്മി അഭിപ്രായപ്പെട്ടു.

ഛണ്ഡീഗഡ്: സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങിനെതിരെ  വിവാദ പരാമർശവുമായി പഞ്ചാബ് എംപി. ശിരോമണി അകാലിദളിന്റെ (അമൃത്‌സർ) നേതാവും സംഗ്രൂർ എംപിയുമായ സിമ്രൻജിത് സിംഗ് മാനാണ് ഭഗത് സിംഗിനെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ചത്. 'ഭഗത് സിംഗ് ഒരു ഇംഗ്ലീഷ് നാവികസേനാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി, ചന്നൻ സിംഗ് എന്ന അമൃതധാരി സിഖ് കോൺസ്റ്റബിളിനെ കൊലപ്പെടുത്തി. ദേശീയ അസംബ്ലിക്ക് നേരെ ബോംബെറിഞ്ഞു. നിങ്ങൾ പറയൂ, ഭഗത് സിംഗ് തീവ്രവാദിയാണോ അല്ലയോ എന്ന്'- എന്നായിരുന്നു എംപിയുടെ പരാമർശം. 

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്നിന്റെ തട്ടകമായ സംഗ്രൂരിൽ നിന്ന് ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലാണ് സിമ്രൻജിത് സിംഗ് മാൻ തെരഞ്ഞെടുക്കപ്പെട്ടത്. തന്റെ വിജയത്തിന് കാരണം ഖാലിസ്ഥാൻ തീവ്രവാദി ജർണയിൽ സിംഗ് ഭിന്ദ്രൻവാലയാണെന്നും കശ്മീരിലെ ഇന്ത്യൻ സൈന്യത്തിന്റെ അതിക്രമങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും എംപി പറഞ്ഞിരുന്നു. ഇയാൾ നേരത്തെയും വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു. 

 

 

സ്വാതന്ത്ര്യ സമര സേനാനിയെ അനാദരിക്കുകയും വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തതിന് എംപി മാപ്പ് പറയണമെന്ന് ആം ആദ്മി അഭിപ്രായപ്പെട്ടു. വിപ്ലവകാരിയായ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിനെ 'ഭീകരൻ' എന്ന് വിളിക്കുന്നത് അപമാനകരവും അനാദരവുമാണ്. നിരുത്തരവാദപരമായ ഈ അഭിപ്രായത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നുവെന്ന് എഎപി ട്വീറ്റ് ചെയ്തു.

ലഖ്നൗ ലുലു മാളിനകത്ത് സുന്ദരകാണ്ഡം ചൊല്ലാൻ ശ്രമിച്ചു; മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

നവോത്ഥാന നായകരെ സിലബസിൽ നിന്നൊഴിവാക്കിയ സംഭവം: കർണാടകയിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസും ബില്ലവ സമുദായവും

ബെംഗളൂരു: ശ്രീനാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകൻമാരെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഒഴിവാക്കിയതിന് എതിരെ കർണാടകയിൽ കോൺഗ്രസ് പ്രതിഷേധം. കാവിവത്കരണം ആരോപിച്ച് വിധാൻസൗധയിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധിച്ചു. നവോത്ഥാന നായകരെ മാറ്റിനിർത്തി രാജ്യത്തിൻ്റെ ചരിത്രം തിരുത്താനാണ് ബിജെപിയുടെ ശ്രമമെന്ന് പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കർണാടക പ്രതിപക്ഷ നേതാവ് ഡി.കെ.ശിവകുമാർ പറഞ്ഞു. കർണാടകയിലെ വിവിധയിടങ്ങളിൽ കാക്കി നിക്കർ കത്തിച്ചു NSUl പ്രതിഷേധത്തിൻ്റെ ഭാഗമായി. കര്‍ണാടകയിലെ പത്താം ക്ലാസ് പുസ്തകത്തില്‍ നിന്ന് ശ്രീനാരായണ ഗുരുവിനെയും തന്തൈ പെരിയാറിനെയും കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. സിലബസ് പരിഷ്കരണ സമിതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ശിവിഗിരി തീര്‍ത്ഥാടനത്തിനിടെ ഗുരുവിനെ വാഴ്ത്തിയ മോദിയുടെ പ്രസംഗം നാടകമാണെന്ന് തെളിഞ്ഞെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് ബില്ലവ വിഭാഗങ്ങള്‍ വ്യക്തമാക്കി. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് പറഞ്ഞ ഗുരു , ജാതിവിവേചനത്തിനെതിരായ പോരാട്ട മുഖം പെരിയാര്‍ രാമസ്വാമി നായ്ക്കര്‍..ഇരുവരെയും കുറിച്ചുള്ള മുഴുവന്‍ ഭാഗങ്ങളും പത്താം ക്ലാസ് സാമൂഹ്യപാഠപുസ്തകത്തിൽ നിന്നും കർണാടക വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ചിരുന്നു. നാരാണയഗുരുവിനും പെരിയാർ രാമസ്വാമിക്കും പകരം ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്‍റെ പ്രസംഗമാണ് സിലബസിൽ ഉള്‍ക്കൊള്ളിച്ചത്. സാമൂഹിക പരിഷ്കര്‍ത്താക്കളും നവോത്ഥാനപ്രസ്താനങ്ങളും എന്ന പാഠഭാഗത്തിലാണ് മാറ്റം വരുത്തിയത്. ടിപ്പുവിനെക്കുറിച്ചും ഭഗത് സിങ്ങിനെയും കുറിച്ചുള്ള ഭാഗങ്ങള്‍ നേരത്തെ വെട്ടിചുരുക്കിയിരുന്നു. ഏഴാം ക്ലാസിലെ സാമൂഹ്യപാഠം പുസ്തകത്തില്‍ ശ്രീനാരായണ ഗുരുവിനെകുറിച്ച് ചെറിയ ഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപ്പോഴും അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ പൊരുതിയ ഭാഷാപണ്ഡിതന്‍ തന്തൈ പെരിയാറിനെകുറിച്ച് ഒരു വരി പോലും ചരിത്രപഠനത്തിന്‍റെ ഭാഗമായില്ല. രാജാ റാം മോഹന്‍ റോയ്, ദയാനന്ദ സരസ്വതി, രാമ കൃഷ്ണ പരമഹംസന്‍, വിവേകാനന്ദന്‍ , ആനി ബസന്‍റു, സയിദ് അഹമ്മദ് ഖാന്‍ എന്നിവരെക്കുറിച്ചുള്ള ഭാഗങ്ങള്‍ക്ക് മാറ്റമില്ല. പാഠ്യപദ്ധതി പരിഷ്കരണ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് നടപടിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം. പുതിയ സിലബസ് അനുസരിച്ചുള്ള പുസ്തകം ഉടന്‍ അച്ചടിക്കും.കര്‍ണാടകയുടെ തീരദേശ, മലനാട് മേഖലകളില്‍ ഗുരുവിന്‍റെ ആശയങ്ങള്‍ പിന്തുടരുന്ന ബില്ലവ വിഭാഗം ശക്തമാണ്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കാനാണ് ബില്ലവ വിഭാഗങ്ങളുടെ തീരുമാനം. റിപ്പബ്ലിക്ക് ദിനത്തില്‍ ഗുരുവിനെ ഉള്‍പ്പെടുത്തിയ കേരളത്തിന്‍റെ ടാബ്ലോ ഒഴിവാക്കിയതിനെതിരെ ബില്ലവ വിഭാഗങ്ങള്‍ നേരത്തെ പ്രതിഷേധിച്ചിരുന്നു. ബിജെപിയുടെ സ്ഥാപിത താല്‍പ്പര്യങ്ങളാണ് ഇതിനൊക്കെ പിന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

PREV
click me!

Recommended Stories

പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം
കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്