
ദില്ലി: ഗാസിപ്പൂരിൽ സമരക്കാർക്കെതിരെ ഇന്ന് രാത്രി പൊലീസ് നടപടിയുണ്ടാകില്ലെന്ന് സൂചന. ജില്ലാ മജിസ്ട്രേറ്റാണ് ഇന്ന് പൊലീസ് നടപടിയുണ്ടാകില്ലെന്ന സൂചന നൽകിയത്. രാത്രി പതിനൊന്ന് മണിവരെയായിരുന്നു ഒഴിയാൻ കർഷകർക്ക് നൽകിയിരുന്ന സമയം. ഇതവസാനിച്ചെങ്കിലും തൽക്കാലം കർഷകരെ ഒഴിപ്പിക്കേണ്ടെന്നാണ് തീരുമാനം. എന്ത് സംഭവിച്ചാലും പിന്നോട്ടില്ലെന്ന് കർഷകർ നിലപാടെടുത്തതിന്റെ പിന്നാലെയാണ് പൊലീസ് ഒരു സംഘർഷ സാഹചര്യത്തിൽ നിന്ന് പിൻവാങ്ങുന്നത്.
ഗാസിപ്പൂർ ജില്ലാ മജിസ്ട്രേറ്റ് സ്ഥലത്തെത്തി രാകേഷ് ടിക്കായത്തിനെ സന്ദർശിച്ച ശേഷം മടങ്ങി. വിജയം വരെ സമരം തുടരുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. അനുയായികളോട് ശാന്തരായിരിക്കാനും സമാധനപരമായി സമരം തുടരാനും ടിക്കായത്ത് ആഹ്വാനം ചെയ്തു.
പ്രദേശത്ത് തമ്പടിച്ച കർഷകർ പ്രധാന വേദിക്ക് അടുത്ത് സംഘടിക്കുകയാണ്. കയ്യിൽ ദേശീയ പതാകയുമായാണ് കർഷകർ പ്രതിഷേധിക്കുന്നത്. പൊലീസിൻ്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും നീക്കമുണ്ടായാലും പ്രതിരോധിക്കാനാണ് തീരുമാനം. പാർലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ രാത്രി ഗാസിപ്പൂരിൽ ഒരു സംഘർഷത്തിന് പൊലീസ് തയ്യാറാകില്ലെന്നാണ് പ്രതീക്ഷ.
തത്സമയം കാണാം....
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam