
ദില്ലി: അഴിമതിയുള്‍പ്പെടെ 65 വാക്കുകള്‍ വിലക്കിയ പാര്‍ലമെന്‍റ് നടപടിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ ഓം ബിര്‍ള രംഗത്ത്.ചില വാക്കുകൾ വിലക്കുന്നത് പുതുമയുള്ള കാര്യമല്ല..1954 മുതൽ നിലവിലുള്ള രീതിയാണത്..ഒരു പാർലമെൻ്റ് നടപടി മാത്രമാണ്.അതിൻ്റെ പേരിൽ അനാരോഗ്യ ചർച്ചകൾ വേണ്ട.: പ്രതിപക്ഷം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കരുത്.വിലക്കെന്ന് വിശേഷിപ്പിക്കരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു
'മോദിയെ വിമർശിക്കുന്ന എല്ലാ വാക്കുകളും അൺപാർലമെന്‍ററി'; പരിഹാസവുമായി രാഹുൽ ഗാന്ധി
അഴിമതിയെന്ന വാക്ക് വിലക്കി പാര്‍ലമെന്‍റ്
അഴിമതി, അഴിമതിക്കാരന്‍, സ്വേച്ഛാധിപതി, , നാട്യക്കാരന്‍, റാസ്ക്കല്‍, മന്ദബുദ്ധി,വേശ്യ, ഖാലിസ്ഥാനി, വിനാശ പുരുഷന്‍, ഇരട്ട വ്യക്തിത്വം, ചതി, ഭീരു, ക്രിമിനല്‍, മുതലക്കണ്ണീര്‍, കഴുത, നാടകം, കണ്ണില്‍പൊടിയിടല്‍ തുടങ്ങി അറുപതിലേറെ വാക്കുകള്‍ക്കാണ് വിലക്ക്. ലോക് സഭയിലും, രാജ്യസഭയിലും ഈ വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. അണ്‍പാര്‍ലമെന്‍ററി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യും. ഇക്കാര്യത്തില്‍ ലോക് സഭ സ്പീക്കര്‍ക്കും, രാജ്യസഭചെയര്‍മാനും തീരുമാനമെടുക്കാം. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കേ അംഗങ്ങള്‍ക്ക് നല്‍കിയ ബുക്ക് ലെറ്റിലാണ് ഉപയോഗിക്കരുതാത്ത വാക്കുകള്‍ ഏതെന്ന് വിശദമാക്കുന്നത്.
ലോക്സഭ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശത്തില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസടക്കമുള്ള കക്ഷികള്‍ കടുത്ത എതിര്‍പ്പറിയിച്ചു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകളാണ് വിലക്കിയതെന്ന് കോണ്‍ഗ്രസ വക്താവ് ജയറാം രമേശ് പറഞ്ഞു., വിശ്വഗുരുവിന്‍റെ അടുത്ത നീക്കമെന്താകുമെന്ന ചോദ്യത്തിലൂടെ പ്രധാനമന്ത്രിയെയും പരിഹസിച്ചു. വിലക്കിയവാക്കുകള്‍ ഉപയോഗിക്കുക തന്നെ ചെയ്യുമെന്നും പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍ വെല്ലുവിളിച്ചു. കൂടിയാലോചന നടത്താതെ ബുക്ക് ലെറ്റ് തയ്യാറാക്കിയ നടപടിക്കെതിരെ ലോക്സഭ സ്പീക്കര്‍ക്കും രാജ്യസഭ അധ്യക്ഷനും പരാതി നല്‍കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം
അതേ സമയം ബുക്ക് ലെറ്റ് കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയതാണെന്നും, എംപിമാര്‍ക്ക് ഇപ്പോള്‍ എത്തിച്ചതേയുള്ളൂവെന്നുമാണ് ലോക്സഭ സെക്രട്ടറിയേറ്റിന്‍റെ വിശദീകരണം. ഉപയോഗിക്കരുതാത്ത പല വാക്കുകളും മുന്‍പേയുണ്ടായിരുന്നു. ബുക്ക്ലെറ്റ് ഇപ്പോള്‍ വിപുലീകരിച്ചെന്നേയുള്ളൂവന്നും ലോക്സഭ സെക്രട്ടറിയേറ്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. സഭ പ്രക്ഷുബ്ധമാകുന്ന വേളയില്‍ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകളില്‍ പല ഘട്ടങ്ങളിലും പ്രധാനമന്ത്രിയടക്കമുള്ളവര്‍ അസഹിഷ്ണുതയറിയിച്ചിയിരുന്നു. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ സമ്മര്‍ദ്ദമാണ് നീക്കത്തിന്‍റെ പിന്നിലെന്നാണ് വിലയിരുത്തല്‍.
അശോക സ്തംഭത്തിലെ രൗദ്രസിംഹം മോദിക്ക് തലവേദനയാകുമോ?
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam