
ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‍ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോറാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. മഹാരാഷ്ട്രയിലെ കലാവതി എന്ന സ്ത്രീയുമായി ബന്ധപ്പെട്ട പരാമർശത്തിലാണ് നടപടി. രാഹുല്‍ഗാന്ധി സന്ദർശിച്ച കലാവതിയെന്ന സ്ത്രീക്ക് വീടും റേഷനും വൈദ്യുതിയും നല്‍കിയത് മോദി സർക്കാരാണെന്ന് അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു. മോദി സർക്കാർ പറയുന്നത് തെറ്റാണെന്നും രാഹുല്‍ഗാന്ധിയാണ് തങ്ങളെ സഹായിച്ചതെന്നും കലാവതി വെളിപ്പെടുത്തുന്ന വിഡീയോ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
മണിപ്പൂരിലെ കേന്ദ്ര നടപടിയിൽ അമർഷം; അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ എൻഡിഎ സഖ്യകക്ഷി
അതേസമയം, ലോക്സഭ നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി എംപി ഫ്ലെയിങ് കിസ് നല്‍കിയെന്ന ആരോപണത്തിൽ ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതി നല്‍കി. വനിത എംപിമാർക്ക് നേരെ രാഹുല്‍ ഗാന്ധി ഫ്ലൈയിങ് കിസ് നല്‍കിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ആരോപണം ഉന്നയിച്ചത്. സ്മൃതി ഇറാനിക്കും വനിത എംപിമാർക്കും നേരെയാണ് ഫൈയിങ് കിസ് നല്‍കിയതെന്ന് ശോഭ കരന്തലജെ ആരോപിച്ചു. അവിശ്വാസ പ്രമേയ ചർച്ചയിൽ ലോക്സഭയിൽ സംസാരിക്കുമ്പോഴായിരുന്നു രാഹുൽഗാന്ധി.
മണിപ്പൂരിലെ കേന്ദ്ര നടപടിയിൽ അമർഷം; അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ എൻഡിഎ സഖ്യകക്ഷി
https://www.youtube.com/watch?v=c8Ymzsz-t98