നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എന്‍.ടി.എ) ശക്തിപ്പെടുത്തണമെന്നും സ്ഥാപനവൽക്കരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ചോദ്യപേപ്പർ ചോർച്ച തടയാൻ ശക്തമായ സംവിധാനങ്ങൾ ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ദില്ലി: എന്‍.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ സ്ഥാപനവൽക്കരിക്കണമെന്നും ചോദ്യപേപ്പർ ചോർച്ചയില്ലെന്ന് ഉറപ്പാക്കാൻ സംവിധാനങ്ങള്‍ ശക്താമക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. വിവിധ സാങ്കേതിക മാറ്റങ്ങൾ കൊണ്ടുവരണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ കുറ്റമറ്റതാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നിൽകി. മൂന്ന് ആഴ്ചക്ക് ശേഷം കേസ് പരിഗണിക്കാനായി കോടതി മാറ്റി.

യുജി നെറ്റ് പരീക്ഷയിലെ പ്രശ്നങ്ങളെ തുടർന്ന് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം നടപടിയെടുത്തിരുന്ന. 600 വിദ​ഗ്ധരെ ഒഴിവാക്കി പുതിയ വിദഗ്ധരെ നിയമിച്ചു. ചോദ്യപേപ്പർ പരിശോധനയ്ക്ക് നാലുഘട്ട ( Four Tier) സംവിധാനം നടപ്പാക്കും. 25ഓളം ഉദ്യോഗസ്ഥരെ അടുത്ത രണ്ടോ ആഴ്ചയ്ക്കുള്ളിൽ നിയമിക്കും. എൻടിഎ ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് അടിയന്തരമായി മാറ്റാനും തീരുമാനമായി. കെട്ടിടത്തിന് സിഐഎസ്എഫ് സുരക്ഷ ശക്തമാക്കും. പരീക്ഷകൾ സുഗമമായി നടത്താൻ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രി നിർദേശം നൽകി.