എയിഡഡ് ഹോമിയോ മെഡിക്കൽ കോളേജിലെ സീറ്റ് തർക്കത്തിൽ സുപ്രീം കോടതിയെ സമീപിച്ച് എൻഎസ്എസ്

Published : Aug 25, 2022, 07:13 PM IST
എയിഡഡ് ഹോമിയോ  മെഡിക്കൽ കോളേജിലെ സീറ്റ് തർക്കത്തിൽ സുപ്രീം കോടതിയെ സമീപിച്ച് എൻഎസ്എസ്

Synopsis

1995ൽ സർക്കാരും എൻഎസ്എസും തമ്മിലുള്ള കരാർ പ്രകാരം എൻഎസ്എസിന്റെ കീഴിലുള്ള കോട്ടയത്തെ എഎൻഎസ്എസ് മെഡിക്കൽ കോളേജിലെ പതിനഞ്ച് ശതമാനം സീറ്റുകളിലെ പ്രവേശനം എൻഎസ്എസിന് അവകാശപ്പെട്ടതാണ്. 

ദില്ലി: എയിഡഡ് ഹോമിയോ  മെഡിക്കൽ കോളേജിലെ സീറ്റ് തർക്കത്തിൽ സുപ്രീം കോടതിയെ സമീപിച്ച് എൻഎസ്എസ്. എൻ എസ് എസിന് അവകാശപ്പെട്ട പതിനഞ്ച് ശതമാനം സീറ്റിലെ പ്രവേശനം സർക്കാർ നിയമ ഭേദതഗതി വഴി തട്ടിയെടുക്കുന്നതായി ഹർജിയിൽ പറയുന്നത്. 

1995ൽ സർക്കാരും എൻഎസ്എസും തമ്മിലുള്ള കരാർ പ്രകാരം എൻഎസ്എസിന്റെ കീഴിലുള്ള കോട്ടയത്തെ എഎൻഎസ്എസ് മെഡിക്കൽ കോളേജിലെ പതിനഞ്ച് ശതമാനം സീറ്റുകളിലെ പ്രവേശനം എൻഎസ്എസിന് അവകാശപ്പെട്ടതാണ്.

എന്നാൽ 2017ൽ സംസ്ഥാനസർക്കാർ കേരളം പാസാക്കിയ മെഡിക്കൽ വിദ്യാഭ്യാസ നിയമ ഭേദഗതി  പ്രകാരം ഈ കോളേജ് ഉൾപ്പെടെ അഞ്ച് എയിഡഡ് ഹോമിയോ മെഡിക്കൽ കോളേജുകളെ സ്വകാര്യ മെഡിക്കൽ കോളേജുകളായി പരിഗണിച്ച് ഇവിടുത്തെ പതിനഞ്ച് ശതമാനം സീറ്റുകളെ പ്രവേശനം സർക്കാർ നൽകുന്ന ലിസ്റ്റ് പ്രകാരമാകണമെന്ന ഭേദഗതി കൊണ്ടുവന്നു. 

ഇതിനെതിരെ എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സർക്കാർ ഭേദതഗതി ശരിവെച്ച് ഹർജി തള്ളുകയായിരുന്നു.ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ ഹർജിയുമായി എത്തിയിരിക്കുന്നത്.  കോളേജിന്‍റെ ചെയർമാനും എൻഎസ്എസ് ജനറൽ സെക്രട്ടറിയുമായ ജി സുകുമാരൻ നായർ, പ്രിൻസിപ്പൽ ഡോ.സി,ബിന്ദുകുമാരി എന്നിവരാണ് ഹർജിക്കാർ. അഭിഭാഷകൻ എം ഗിരീഷ് കുമാർ എൻഎസ്എസിനായി ഹർജി ഫയൽ ചെയ്തിരിക്കുന്നത്. 

ഇഡിയുടെ വിശാല അധികാരം ശരിവച്ച വിധി: രണ്ട് കാര്യങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

ലാവലിൻ കേസ് പരിഗണിക്കുമ്പോൾ സിബിഐ അഭിഭാഷകന് പനി വരും, ഇടനിലക്കാർ വഴി ബിജെപി സിപിഎം ധാരണയുണ്ട്-വിഡി സതീശൻ

PREV
Read more Articles on
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്