യുവ ഐഎഎസ് ഓഫീസർ നുപുർ ബോറ പിടിയിൽ: ഹിന്ദുക്കളുടെ ഭൂമി മുസ്ലിങ്ങൾക്ക് വിൽക്കാൻ പണം കൈപ്പറ്റിയെന്ന് ആരോപണം

Published : Sep 17, 2025, 04:44 PM IST
Nupur Bora IAS assam arrest

Synopsis

യുവ ഐഎഎസ് ഓഫീസർ നുപുർ ബോറ അസം മുഖ്യമന്ത്രിയുടെ സ്പെഷ്യൽ വിജിലൻസ് സെല്ലിൻ്റെ പിടിയിലായി. അസമിലെ ബാർപേട്ട ജില്ലയിൽ ഹിന്ദുക്കളുടെ ഭൂമി മുസ്ലിങ്ങൾക്ക് കൈമാറാൻ പണം കൈപ്പറ്റിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നും ആരോപിച്ചാണ് അറസ്റ്റ്

ഗുവാഹത്തി: അസമിലെ യുവ ഐഎഎസ് ഓഫീസർ വൻ അഴിമതി കേസിൽ പിടിയിൽ. 2019 ബാച്ച് ഐഎഎസ് അസം കേഡർ ഉദ്യോഗസ്ഥ നുപുർ ബോറയാണ് പിടിയിലായത്. മുഖ്യമന്ത്രിയുടെ വിജിലൻസ് സെൽ ഗുവാഹത്തിയിലെ ബോറയുടെ വീട്ടിലടക്കം നടത്തിയ റെയ്‌ഡുകളിൽ 92 ലക്ഷം രൂപയും സ്വർണ-വജ്രാഭരണങ്ങളും പിടിച്ചെടുത്തതായാണ് വിവരം. ബാർപേട്ട ജില്ലയിൽ സേവനമനുഷ്ഠിച്ച കാലത്തെ ഭൂമി കൈമാറ്റ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്കാകെ വലിയ പ്രചോദനമായിരുന്നു നുപുർ ശർമ. സർവീസിൽ കയറി ആറാം വർഷം അഴിമതി കേസിൽ പിടിയിലായതോടെ ജനങ്ങൾക്കും സുഹൃത്തുക്കൾക്കും വലിയ ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. ഗുവാഹത്തിയിലെ വീടിന് പുറമെ ബാർപേട്ടയിലെ അവരുടെ വാടക വീട്ടിൽ നടത്തിയ റെയ്ഡിൽ 10 ലക്ഷം രൂപയും കണ്ടെടുത്തതായാണ് വിവരം.

ഹിന്ദുക്കളുടെ ഭൂമി മുസ്ലിങ്ങൾക്ക് വിൽക്കാൻ പണം കൈപ്പറ്റിയെന്ന് കേസ്

അസമിലെ ഗോലാഘട്ട് സ്വദേശിയായ നുപുർ ബോറ കാംരൂപ് ജില്ലയിലെ ഗൊറോയിമാരിയിൽ സർക്കിൾ ഓഫീസറായി പ്രവർത്തിക്കുകയാണ്. ബാർപേട്ടയിൽ ഹിന്ദുക്കളിൽ നിന്ന് മുസ്ലീങ്ങൾക്ക് ഭൂമി വിൽക്കുന്നതിനായി പണം കൈപ്പറ്റിയതിന് ആറ് മാസമായി ഇവർ നിരീക്ഷണത്തിലായിരുന്നുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു.

അസം കേഡറിൽ നിയമിതയായ നുപുർ 2019 ൽ കർബി ആംഗ്ലോങ് ജില്ലയിൽ അസിസ്റ്റന്റ് കമ്മീഷണറായാണ് പ്രവർത്തനം തുടങ്ങിയത്. 2023 ജൂണിൽ ബാർപേട്ട ജില്ലയിൽ സർക്കിൾ ഓഫീസറായി നിയമിതയായി. ഇവിടെ നിന്നാണ് കാംരൂപ് ജില്ലയിലെ ഗൊറോയ്മാരിയിൽ സർക്കിൾ ഓഫീസറായി നിയമിതയായി. മുസ്ലീം ഭൂരിപക്ഷ ജില്ലയായ ബാർപേട്ടയിൽ സർക്കിൾ ഓഫീസറായിരുന്ന കാലത്ത് തന്റെ അധികാരപരിധിയിലെ ഭൂമി കൈമാറ്റങ്ങളിൽ അഴിമതി നടത്തി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇവർക്കെതിരായ കുറ്റംയ

ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ ഭൂമി വിൽക്കുന്നതിന് ജില്ലാ കളക്ടറുടെ സമ്മതം ആവശ്യമാണെന്ന് കഴിഞ്ഞ വർഷം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിലുള്ള അപേക്ഷകളിൽ നിർബന്ധിത ഭൂമി കൈമാറ്റമാണോ, ഇടപാടുവഴി സാമൂഹിക ഐക്യത്തിന് ആഘാതം സംഭവിക്കുമോ, ദേശ സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടോ എന്നടക്കം പരിശോധിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്