നൂപുർ ശർമ കാണാമറയത്ത്; മുംബൈ പൊലീസ് ദില്ലി‌യിൽ, ഒളിവിലാണെന്ന് വിശദീകരണം 

Published : Jun 17, 2022, 06:57 PM ISTUpdated : Jun 17, 2022, 07:00 PM IST
നൂപുർ ശർമ കാണാമറയത്ത്; മുംബൈ പൊലീസ് ദില്ലി‌യിൽ, ഒളിവിലാണെന്ന് വിശദീകരണം 

Synopsis

നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യാൻ മതിയായ തെളിവുകളുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിലെ വൃത്തങ്ങൾ അറിയിച്ചു. മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ പരാമർശത്തിന് നൂപുർ ശർമ്മക്കെതിരെ മുംബൈ പൊലീസ് ഒഴികെ താനെ പോലീസ് കമ്മീഷണറേറ്റിലും കേസുകളുണ്ട്

ദില്ലി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ നൂപുർ ശർമ്മയെ കണ്ടെത്താനായില്ലെന്ന് മുംബൈ പൊലീസ്. മഹാരാഷ്ട്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ നാല് ദിവസമായി മുംബൈ പൊലീസ് നൂപുർ ശർമ്മക്കായി ദില്ലിയിൽ തിരച്ചിൽ നടത്തുകയാണെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. പ്രവാചക നിന്ദാക്കേസിൽ മുംബൈ പൈധോണി പൊലീസ് സ്റ്റേഷൻ നൂപൂർ ശർമ്മയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. റാസ അക്കാദമിയുടെ ജോയിന്റ് സെക്രട്ടറി ഇർഫാൻ ഷെയ്ഖിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് കേസെടുത്തത്.  കൊൽക്കത്ത, ദില്ലി പൊലീസും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.  

നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യാൻ മതിയായ തെളിവുകളുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിലെ വൃത്തങ്ങൾ അറിയിച്ചു. മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ പരാമർശത്തിന് നൂപുർ ശർമ്മക്കെതിരെ മുംബൈ പൊലീസ് ഒഴികെ താനെ പോലീസ് കമ്മീഷണറേറ്റിലും കേസുകളുണ്ട്. നൂപൂർ ശർമ്മയെ ചോദ്യം ചെയ്യാൻ പൊലീസ് സമൻസ് അയച്ചിരുന്നു. സമൻസിന് മറുപടിയായി കൂടുതൽ സമയം അവർ തേടി.  ജൂൺ 20 ന് മൊഴി രേഖപ്പെടുത്താൻ കൊൽക്കത്ത പൊലീസും നോട്ടീസ് നൽകി. 

നൂപുർ ശർമ്മയെ വിടാതെ പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോ‌ട്ടീസയച്ച് കൊൽക്കത്ത പൊലീസും

കഴിഞ്ഞ മാസമാണ് വിവാ​ദത്തിന് കാരണമായ പരാമർശമുണ്ടായത്. ടിവി ചർച്ചക്കിടെ നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിക്കുകയായിരുന്നുവെന്ന ആരോപണമുയർന്നു. ​ഗൾഫ് രാജ്യങ്ങളിലടക്കം പ്രതിഷേധമുണ്ടായതോടെ നൂപുർ ശർമയെ വക്താവ് സ്ഥാനത്തുനിന്ന് നീക്കുകയും ബിജെപിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. മറ്റൊരു നേതാവ് നവീൻ ജിൻഡാലിനെതിരെയും ബിജെപി പുറത്താക്കി. പരാമർശത്തിന്റെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പ്രതിഷേധമുണ്ടായിരുന്നു. 

നൂപുർ ശർമ്മക്ക് പിന്തുണ നൽകിയ യുവാവിനെതിരെ ആൾക്കൂട്ട ആക്രമണം; അറസ്റ്റ് ചെയ്ത് പൊലീസ്
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി