ടിവി ചർച്ചയ്ക്കിടെ നൂപുർ ശർമ്മ നടത്തിയ പരാമർശം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കൊൽക്കത്ത: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമർശവുമായി ബന്ധപ്പെട്ട് നൂപുർ ശർമ്മക്ക് സമൻസ് അയച്ച് കൊൽക്കത്ത പൊലീസ്. മൊഴി രേഖപ്പെടുത്താൻ ജൂൺ 20 ന് നർക്കൽദംഗ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നൂപുർ ശർമ്മയോട് ആവശ്യപ്പെട്ടെന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ടിവി ചർച്ചയ്ക്കിടെ നൂപുർ ശർമ്മ നടത്തിയ പരാമർശം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളും ഇന്ത്യയെ പ്രതിഷേധമറിയിച്ചു. തൃണമൂൽ കോൺഗ്രസ് ന്യൂനപക്ഷ സെൽ ജനറൽ സെക്രട്ടറി അബുൽ സൊഹൈൽ നൂപുർ ശർമ്മയ്‌ക്കെതിരെ കോണ്ടായി പൊലീസ് സ്റ്റേഷനിൽ പരാതി ഫയൽ ചെയ്തു. അതിനിടെ ഭീവണ്ടി പൊലീസ് നൽകിയ സമൻസിൽ ഹാജരാകാൻ നൂപുർ ശർമ്മ നാലാഴ്ച സമയം തേടി. ഇന്ന് ഹാജരാകണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നത്.
നൂപുർ ശർമ്മക്ക് പിന്തുണ നൽകിയ യുവാവിനെതിരെ ആൾക്കൂട്ട ആക്രമണം; അറസ്റ്റ് ചെയ്ത് പൊലീസ്
കഴിഞ്ഞ ആഴ്ച, ഇതേ വിഷയത്തിൽ ശർമ്മയ്‌ക്കെതിരെ പൈധോണി പൊലീസ് സ്റ്റേഷനിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ജൂൺ 25ന് മൊഴി രേഖപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ടിവി ചർച്ചയ്ക്കിടെ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശം വ്യപക വിമർശനത്തിന് കാരണമായിരുന്നു. തുടർന്ന് നൂപുർ ശർമയെ ബിജെപി സസ്പെൻഡ് ചെയ്തു. സംഭവത്തെ തുടർന്ന രാജ്യത്തെ പല നഗരങ്ങളിലും പ്രതിഷേധം നടന്നു.
'പ്രവാചക നിന്ദക്കെതിരെയുള്ള പ്രതിഷേധം ഉടൻ നിർത്തിവെക്കണം'; അപേക്ഷയുമായി മതനേതാക്കൾ
