ഐപിഎല്‍ മാച്ച് കാണുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പൊലീസുകാരന് ദാരുണാന്ത്യം

Published : Oct 07, 2020, 10:36 PM IST
ഐപിഎല്‍ മാച്ച് കാണുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പൊലീസുകാരന് ദാരുണാന്ത്യം

Synopsis

ചൊവ്വാഴ്ച രാത്രി കെട്ടിടത്തിന് മുകളിലിരുന്ന് രാജസ്ഥാന്‍ റോയല്‍സിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും മത്സരം കാണുകയായിരുന്നു ഇയാള്‍.  

ഭുവനേശ്വര്‍: ഐപിഎല്‍ മാച്ച് കാണുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഒഡീഷ സ്‌പെഷ്യല്‍ ആംഡ പൊലീസിലെ കോണ്‍സ്റ്റബിള്‍ മരിച്ചു. മൂന്ന് നില കെട്ടിടത്തിന് മുകളില്‍ നിന്നാണ് 27കാരനായ യോഗേശ്വര്‍ ദാസ് വീണത്. ഒഡീഷയിലെ റായഗഡ ജില്ലയിലെ ചന്ദിലിയിലാണ് സംഭവം. നബരംഗ്പൂര്‍ സ്വദേശിയാണ് ഇയാള്‍.

ചൊവ്വാഴ്ച രാത്രി കെട്ടിടത്തിന് മുകളിലിരുന്ന് രാജസ്ഥാന്‍ റോയല്‍സിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും മത്സരം കാണുകയായിരുന്നു ഇയാള്‍. പെട്ടന്നുണ്ടായ ആവേശത്തില്‍ ബാലന്‍സ് നഷ്ടമായ ദാസ് താഴേക്ക് വീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഇയാള്‍ മരണത്തിന് കീഴടങ്ങി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

3000 രൂപയ്ക്ക് സിസേറിയൻ, പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രസവ ശസ്ത്രക്രിയയിൽ യുവതിക്ക് ദാരുണാന്ത്യം, 5 വർഷമായി പ്രവർത്തിക്കുന്ന ആശുപത്രിക്ക് അംഗീകാരമില്ല
വൻ നഗരത്തിൽ ഇരുനില വീട്, വീടിന്റെ പേര് 'പാനീപൂരി നിലയ', സമൂഹമാധ്യമങ്ങളിൽ വൈറലായി ബെംഗളൂരുവിലെ വഴിയോര കച്ചവടക്കാരൻ