വിദ്യാർഥികൾ ചിന്തിക്കുന്നതോ ചോദ്യങ്ങൾ ചോദിക്കുന്നതോ അവർ ആ​ഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മുഴുവൻ സംവിധാനവും വിദ്യാഭ്യാസത്തെ വെറുക്കുകയാണ്.

ന്യൂഡൽഹി: സർവകലാശാലകളുടെ കരിക്കുലത്തിലുള്ള അംബേദ്കർ രചനകൾ പുനഃപരിശോധിക്കുന്നുവെന്ന റിപ്പോർട്ടുകളിൽ കേന്ദ്രസർക്കാരിനെതിരേയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും രൂക്ഷവിമർശനവുമായി രാഹുൽ​ ​ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രവും സാമൂഹികനീതിക്കും തുല്യതയ്ക്കും എതിരാണെന്ന് പ്രതിപക്ഷ നേതാവായ രാഹുൽ ​ഗാന്ധി പറഞ്ഞു.

വിദ്യാർഥികൾ ചിന്തിക്കുന്നതോ ചോദ്യങ്ങൾ ചോദിക്കുന്നതോ അവർ ആ​ഗ്രഹിക്കുന്നില്ല. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മുഴുവൻ സംവിധാനവും വിദ്യാഭ്യാസത്തെ വെറുക്കുകയാണ്. ബാബാസാഹേബ് അംബേദ്കറുടെ Annihilation of Caste, ജ്യോതിബാ ഫൂലെയുടെ Gulagiri തുടങ്ങിയ പുസ്തകങ്ങൾ യുവാക്കളിൽ വിഷം കുത്തിവെയ്ക്കുന്നതാണെന്ന ഒരു അജ്ഞാത ട്വീറ്റ് വന്നിരുന്നു. ഉടനെ തൊട്ടടുത്തദിവസം പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനെക്കുറിച്ച് വിവരം തേടി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം വിദ്യാഭ്യാസമന്ത്രാലയം എല്ലാ സർവകലാശാലകളിൽനിന്നും കരിക്കുലത്തെക്കുറിച്ച് വിവരം തേടി. എത്ര വിദ്യാർഥികളാണ് ഈ കോഴ്സുകൾ പഠിക്കുന്നതെന്നും ആരാഞ്ഞു. ചോദ്യപേപ്പർ ചോർച്ച, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി ഇന്റർനെറ്റിലെ ട്രോളുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുന്നത് ഞെട്ടിക്കുന്നതാണെന്നും രാഹുൽ ​ഗാന്ധി എക്സിൽ കുറിച്ചു.

Scroll to load tweet…