91 ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു; മുഖ്യമന്ത്രിക്ക് ലഭിച്ച പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിൽ വീഴ്‌ച വരുത്തിയതിൽ ഒഡിഷയിൽ നടപടി

Published : Nov 28, 2025, 12:26 AM IST
Money

Synopsis

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലെ പരാതികൾ തീർപ്പാക്കാത്തതിനെ തുടർന്ന് ഒഡീഷയിലെ കട്ടക്ക് ജില്ലയിൽ 91 ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിൻ്റെ ഉത്തരവ് പ്രകാരം, പരാതികൾ പരിഹരിക്കുന്നത് വരെ ശമ്പളം നൽകില്ല

ഭുവനേശ്വർ: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ (സിഎംജിസി) സമർപ്പിച്ച പരാതികൾ പരിഹരിക്കുന്നതിൽ വീഴ്‌ച വരുത്തിയ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു. ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ 91 മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളമാണ് തടഞ്ഞുവെച്ചത്. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിൻ്റേതാണ് ഉത്തരവ്. ഇക്കാര്യം ആവശ്യപ്പെട്ട് ഇദ്ദേഹം ജില്ലാ ട്രഷറിക്ക് കത്തയച്ചിട്ടുമുണ്ട്. ജില്ലാ റൂറൽ പൊലീസ് മേധാവി, സബ് കളക്ടർമാർ, ബിഡിഒമാർ, തഹസിൽദാർമാർ, ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ, കട്ടക്ക് ഡെവലപ്‌മെന്റ് അതോറിറ്റി വൈസ് ചെയർമാൻ എന്നിവരുടെ അടക്കം ശമ്പളമാണ് തടഞ്ഞത്.

ജനസുനാനി പോർട്ടൽ വഴി മുഖ്യമന്ത്രിക്ക് പൊതുജനങ്ങൾ സമർപ്പിച്ച പരാതികൾ പരിഹരിക്കുന്നതിലാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായത്. നിരവധി തവണ പരാതികൾ പരിഹരിക്കാൻ നിർദേശം നൽകിയിട്ടും അവലോകന യോഗങ്ങളിലടക്കം മുന്നറിയിപ്പ് നൽകിയിട്ടും ഉദ്യോഗസ്ഥർ പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തി. പരാതികളുടെ സ്ഥിതി മുഖ്യമന്ത്രിയുടെ സെല്ലിലെ ഉദ്യോഗസ്ഥർ നിരന്തരം പരിശോധിക്കുന്നുണ്ടായിരുന്നു. സംസ്ഥാനത്തുടനീളമുള്ള പരാതികൾ പരിഹരിക്കുന്നതിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് കട്ടക്ക് ജില്ലയിലെ ഉദ്യോഗസ്ഥർ വളരെയേറെ പിന്നിലായിരുന്നു.

ജില്ലാ കളക്ടറുടെ ഉത്തരവ് വരുന്നത് വരെ നവംബർ മാസത്തെ ശമ്പളം ഈ ഉദ്യോഗസ്ഥർക്ക് നൽകില്ല. തീർപ്പാക്കാത്ത പരാതികൾ വേഗത്തിൽ പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ട്. ഇത് തീർപ്പാക്കുന്നതിൻ്റെ അടിസ്ഥാനത്തിലാവും ശമ്പളം തടഞ്ഞ നടപടി പിൻവലിക്കുന്നത്. അതേസമയം സംസ്ഥാനത്തെ പൊതുജന പരാതി പരിഹാര സംവിധാനം പൂർണ്ണമായും സ്തംഭിച്ചതിൻ്റെ വ്യക്തമായ തെളിവാണ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞുകൊണ്ടുള്ള നടപടിയെന്ന് മുഖ്യ പ്രതിപക്ഷ പാർട്ടിയായ ബിജെഡി കുറ്റപ്പെടുത്തി.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'