ക്ഷേത്രത്തിൽ വച്ച് വിവാഹമെന്ന് വാഗ്ദാനം, കാമുകനും സഹായിക്കാനെത്തിയ വഴിയാത്രക്കാരനും 23കാരിയെ പീഡിപ്പിച്ചു, യുവതിക്ക് ദാരുണാന്ത്യം

Published : Feb 28, 2026, 11:35 AM IST
odisha woman rape murder paradip boyfriend stranger kidnapping crime police arrest

Synopsis

ക്രൂരമായി ബലാത്സംഗം ചെയ്ത കാമുകൻ ഉപേക്ഷിച്ച യുവതിയെ സഹായിക്കാനെത്തിയ അജ്ഞാതനും 23കാരിയെ പീഡിപ്പിക്കുകയായിരുന്നു

ജഗത്സിംഗ്പുർ: ക്ഷേത്രത്തിൽ വച്ച് വിവാഹം ചെയ്യാനുള്ള തയ്യാറെടുപ്പിൽ വീട് വിട്ടിറങ്ങിയ യുവതി ഒരേ ദിവസം ബലാത്സംഗത്തിനിരയായത് രണ്ട് തവണയെന്ന് പൊലീസ്. ഒഡിഷയിലെ ജഗത്സിംഗ്പുരിൽ 23കാരി നാല് നില കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവത്തിലാണ് പൊലീസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഫെബ്രുവരി 22നാണ് സംഭവം നടന്നത്. അന്നേ ദിവസം 23കാരി ക്ഷേത്രത്തിൽ വച്ച് വിവാഹിതയാവാനായി വീട്ടിൽ നിന്ന് കാമുകനൊപ്പം ഒളിച്ചോടി. എന്നാൽ ക്ഷേത്രത്തിലേക്ക് എന്ന പറഞ്ഞ് യുവാവ് 23കാരിയെ എത്തിച്ചത് ആളൊഴിഞ്ഞ സ്ഥലത്തേക്ക് ആയിരുന്നു. ഇവിടെ വച്ച് 23കാരിയെ കാമുകൻ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇതിന് ശേഷം ഇയാൾ യുവതിയെ റഹാമ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച ശേഷം മുങ്ങി.

ആക്രമിക്കപ്പെട്ട് അവശയായി ബസ് കാത്ത് നിന്ന യുവതിയെ വഴി യാത്രക്കാരിലൊരാൾ സഹായിക്കാനെന്ന രീതിയിൽ എത്തി. സഹായം വാഗ്ദാനം ചെയ്ത് യുവതിയെ തന്റെ വാടക വീട്ടിലേക്ക് കൊണ്ടുപോയ ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തു. പിന്നാലെ ഈ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് 23കാരിയെ ഇയാൾ താഴേയ്ക്ക് തള്ളിയിട്ടു. ഗുരുതര പരിക്കേറ്റ 23കാരി മരിച്ചു. യുവതിയെ കാണാനില്ലെന്ന് സഹോദരനാണ് പരാതി നൽകിയത്. ഈ കേസ് അന്വേഷണത്തിനിടയിലാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പ്രതികളേയും പൊലീസ് കണ്ടെത്തിയതായാണ് വിവരം. 

 

നിയമസഭയിൽ സ്ത്രീ സുരക്ഷയേ ചൊല്ലി പ്രതിപക്ഷം പ്രതിഷേധം ബിജെഡി ശക്തമാക്കുന്നതിനിടയിലാണ് ഈ സംഭവമെന്നതാണ് ശ്രദ്ധേയം. ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉയർത്താൻ ജഗത്സിംഗ്പുരിലെ കൂട്ട ബലാത്സംഗം കാരണമായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇരകൾ പ്രമുഖ കോളേജുകളിലെ സമ്പന്നരായ പെൺകുട്ടികൾ', ബെംഗളൂരു കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ, ഇരകളുടെ എണ്ണം 19
30 ദിവസത്തിനുള്ളിൽ സമർപ്പിക്കേണ്ട റിപ്പോർട്ട്, അജിത് പവാർ കൊല്ലപ്പെട്ട വിമാനദുരന്തത്തിൽ ഇതുവരെയും പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചില്ല