'തീവ്രവാദം ജയിക്കാൻ അനുവദിക്കരുത്, അപലപനം മാത്രം പോര, നീതി നടപ്പാക്കണം'; പി ആർ ശ്രീജേഷ്‌ 

Published : Apr 23, 2025, 12:25 PM ISTUpdated : Apr 23, 2025, 05:25 PM IST
'തീവ്രവാദം ജയിക്കാൻ അനുവദിക്കരുത്, അപലപനം മാത്രം പോര, നീതി നടപ്പാക്കണം'; പി ആർ ശ്രീജേഷ്‌ 

Synopsis

ആറ് തീവ്രവാദികളിൽ രണ്ടുപേർ പ്രാദേശിക തീവ്രവാദികളാണ്. ഇവരെ സുരക്ഷാസേന തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം: പഹൽ​ഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് ഒളിമ്പ്യൻ പി ആർ ശ്രീജേഷ്. തീവ്രവാദത്തെ അപലപിച്ചാൽ മാത്രം പോര, നീതി നടപ്പാക്കണമെന്നും തീവ്രവാദം ജയിക്കാൻ അനുവദിക്കരുതെന്നും ശ്രീജേഷ് പറഞ്ഞു. രാജ്യത്തെ നടുക്കിയ ക്രൂരതയിൽ 26 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ആറ് ഭീകരർ ചേർന്നാണ് കുറേ നിരപരാധികളുടെ ജീവനെടുത്തത്. മൂന്ന് ഭീകരരുടെ രേഖാ ചിത്രങ്ങൾ ജമ്മു കശ്മീർ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. 

ആറ് തീവ്രവാദികളിൽ രണ്ടുപേർ പ്രാദേശിക തീവ്രവാദികളാണ്. ഇവരെ സുരക്ഷാസേന തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.  ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ, ത്രാൽ സ്വദേശി ആസിഫ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവർ ലഷ്കർ-ഇ- ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഭീകരരുടെ സംഘത്തിൽ അഫ്ഗാൻ ഭാഷയായ പഷ്തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു.

Read More:പഹൽഗാം ഭീകരാക്രമണം;'സുരക്ഷാ വീഴ്ച്ചയുണ്ടായി, മോദി സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണ'മെന്ന് ഒവൈസി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ