കൊവിഡിന്റെ പുതിയ വകഭേദം തമിഴ്നാട്ടിലും; ഒമിക്രോൺ ബിഎ 4 വകഭേദമെന്ന് സ്ഥിരീകരണം

Published : May 21, 2022, 03:06 PM ISTUpdated : May 21, 2022, 03:10 PM IST
കൊവിഡിന്റെ പുതിയ വകഭേദം തമിഴ്നാട്ടിലും; ഒമിക്രോൺ ബിഎ 4 വകഭേദമെന്ന് സ്ഥിരീകരണം

Synopsis

ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ബിഎ 4 കണ്ടെത്തി. രാജ്യത്ത് രണ്ടാമതാണ് ഈ രോഗബാധ സ്ഥിരീകരിക്കുന്നത്. ചെങ്കൽപേട്ട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

ആരോഗ്യവകുപ്പ് മന്ത്രി എം എ സുബ്രഹ്മണ്യൻ വാർത്താക്കുറിപ്പിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ചെന്നൈയിൽ നിന്ന് 30 കിലോമീറ്റർ അകലെ ചെങ്കൽപേട്ട് ജില്ലയിലെ നാവാലൂർ സ്വദേശിയാണ് രോഗബാധ സ്ഥിരീകരിച്ചയാൾ.

ഇതിന് മുൻപ് ഹൈദരാബാദിലായിരുന്നു ആദ്യത്തെ ഒമിക്രോൺ ബിഎ 4 ബാധ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഹൈദരാബാദിലേക്ക് തിരിച്ചെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് ഒൻപതിനായിരുന്നു ഇത്. ഇയാളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. 12 ദിവസം കഴിഞ്ഞിട്ടും ഹൈദരാബാദിൽ മറ്റാർക്കും ഈ രോഗബാധ സ്ഥിരീകരിച്ചിരുന്നില്ല. ഈ ആശ്വാസത്തിൽ കഴിയുമ്പോഴാണ് ചെന്നൈയിൽ നിന്ന് വീണ്ടും ഒമിക്രോൺ ബിഎ 4 ബാധയുടെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒന്നാമൻ! 100 മില്യൺ കടക്കുന്ന ആദ്യ ലോകനേതാവായി നരേന്ദ്ര മോദി! ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കുത്തനെ കൂടി
'പഠിക്കില്ല, ലഹരി അഭിമാനം, ജീവിതത്തില്‍ ഇത്രയും വ‍ൃത്തികേട് കണ്ടിട്ടില്ല'; പ്രതിഷേധിച്ച പെണ്‍കുട്ടികൾക്കെതിരെ കങ്കണ റണാവത്ത്