
ദില്ലി: അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ സുഷമ സ്വരാജിന് ജന്മദിനാശംസയുമായി ഭര്‍ത്താവും മുന്‍ ഗവര്‍ണറുമായ സ്വരാജ് കൗശല്‍ ട്വീറ്റ് ചെയ്തു. പിറന്നാള്‍ കേക്കിന് മുന്നില്‍ കത്തിയുമായി പുഞ്ചിരിയോടെയിരിക്കുന്ന സുഷമയുടെ ചിത്രമാണ് സ്വരാജ് കൗശല്‍ പങ്കുവച്ചിരിക്കുന്നത്. ''സന്തോഷ ജന്മദിനം സുഷമ സ്വരാജ് - നമ്മുടെ ജീവിതത്തിന്‍റെ സന്തോഷം'' എന്ന് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു.
ഇന്ത്യയുടെ വിദേശകാര്യ നയവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന സ്ഥാപനങ്ങള്‍ക്ക് സുഷമ സ്വരാജിന്‍റെ പേരിടാന്‍ പിറന്നാളിനോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രവാസി ഭാരതീയ കേന്ദ്ര സുഷമ സ്വരാജ് ഭവന്‍ എന്നും ഫോറിന്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സുഷമ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ സര്‍വ്വീസ് എന്നും ഇനി മുതല്‍ അറിയപ്പെടും. ഇന്ത്യന്‍ വിദേശ ഇടപെടലുകളില്‍ മന്ത്രിയായിരിക്കെ സുഷമ സ്വരാജ് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നടപടി.
ഒന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ ഏറ്റവും ജനപ്രീതിയുള്ള മന്ത്രിയായിരുന്നു സുഷമ സ്വരാജ്. സോഷ്യല്‍ മീഡിയയെ ഏറ്റവും സുതാര്യമായി കൈകാര്യം ചെയ്തും സഹായം തേടിയവരെയെല്ലാം ചേര്‍ത്ത് നിര്‍ത്തിയും അവര്‍ ജനങ്ങള്‍ക്കൊപ്പം നിന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam