ഒരിയ്ക്കൽ കുടുംബം ഉപേക്ഷിച്ചു; ഇന്ന് കൈത്തറിയിൽ ലക്ഷങ്ങൾ തുന്നിയെടുത്ത് അഫ്സാന, പോരാട്ടത്തിന്റെ കഥ

By Web TeamFirst Published Mar 21, 2023, 3:02 PM IST
Highlights

ദില്ലിയിൽ നിന്നും അധികം ദൂരമല്ലാത്തെ നോയിഡയിലാണ് അഫ്സാനയും കുടുംബവും താമസിച്ചിരുന്നത്. മുഹമ്മദ് അയ്യൂബ് എന്നായിരുന്നു ഭർത്താവിന്റെ പേര്. വിവാഹത്തിനുശേഷം തനിക്ക് സ്വന്തമായി ഒരു വരുമാനമെന്ന നിലക്ക് വസ്ത്ര വ്യാപാരം തുടങ്ങണമെന്ന് അഫ്സാന പറഞ്ഞു. 

നോയ്ഡ: കൈത്തറി വസ്ത്രങ്ങളുടെ ശേഖരങ്ങൾക്കു മുന്നിൽ ലക്ഷക്കണക്കിന് രൂപയുടെ സമ്പാദ്യവുമായി അഫ്സാന നിൽക്കുമ്പോൾ അഫ്സാനക്ക് പിന്നിലുള്ള കഥ കേൾക്കേണ്ടതുണ്ട്. ആ കഥ ഒറ്റയ്ക്കുള്ള പൊരുതലിന്റേയും ആത്മവിശ്വാസത്തിന്റേതുമാണ്. വർഷങ്ങൾക്കു മുമ്പ് വസ്ത്രക്കച്ചവടം നടത്താൻ മുന്നിട്ടിറങ്ങിയപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു, പിന്നീട് വീട്ടുകാരും. എന്നാൽ തനിക്കറിയാവുന്ന സ്വന്തം ജോലിയിൽ വിജയിക്കാനെന്ന വണ്ണം അഫ്സാന പൊരുതി. ഇന്ന് ലക്ഷക്കണക്കിന് രൂപ വാർഷിക വരുമാനം ലഭിക്കുന്നുണ്ട് അഫ്സാനക്ക്.

ദില്ലിയിൽ നിന്നും അധികം ദൂരമല്ലാത്തെ നോയിഡയിലാണ് അഫ്സാനയും കുടുംബവും താമസിച്ചിരുന്നത്. മുഹമ്മദ് അയ്യൂബ് എന്നായിരുന്നു ഭർത്താവിന്റെ പേര്. വിവാഹത്തിനുശേഷം തനിക്ക് സ്വന്തമായി ഒരു വരുമാനമെന്ന നിലക്ക് വസ്ത്ര വ്യാപാരം തുടങ്ങണമെന്ന് അഫ്സാന പറഞ്ഞു. എന്നാൽ ഭർത്താവിന്റെ പിതാവ് അതിന് അനുമതി നൽകിയില്ല. അതിനു ശേഷം ഭർത്താവ് ഉപേക്ഷിച്ചു പോയി. അധികം താമസിയാതെ വീട്ടിൽ നിന്നും പുറത്താക്കി. എന്നാൽ തനിക്ക് ബിസിനസ് തുടങ്ങണമെന്നത് വാശിയായിരുന്നുവെന്ന് അഫ്സാന പറയുന്നു. കടങ്ങളും വീട്ടാനുണ്ട്. അങ്ങനെ അതിനു വേണ്ടി പരിശ്രമിച്ചു. ഒടുവിൽ ഭർത്താവിന്റെ വീട്ടുകാരും ഭർത്താവും തിരിച്ചുവന്നു.അഫ്സാന പറഞ്ഞു തുടങ്ങി.

2003ലാണ് വ്യാപാരം ആരംഭിച്ചത്. അന്ന് വെറും മുവ്വായിരം രൂപ കൊണ്ടാണ് വ്യാപാരം തുടങ്ങിയത്. ഒരു ​ഗ്രാമത്തിൽ നിന്ന് മറ്റൊരു ​ഗ്രാമത്തിലേക്ക് തലയിൽ ചുമന്നുകൊണ്ട് വസ്ത്രങ്ങളുമായി പോകുന്നതായിരുന്നു പതിവ്. അക്കാലത്തെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും വയ്യെന്ന് പറയുകയാണ് അഫ്സാന. ദില്ലിയിലെ വീട്ടിൽ ചെന്നാണ് ഞാനൊരു യൂണിറ്റ് തുടങ്ങുന്നത്. കുറച്ചുപേരെ വെച്ചുള്ള ​ഗ്രൂപ്പിൽ കരകൗശലക്കാരെ വെച്ചു കൊണ്ടാണ് വർക്ക് തുടങ്ങിയത്. ഒരിയ്ക്കൽ സർക്കാരിൽ നിന്നുള്ള ഒരു അയ്യായിരം രൂപയുടെ ​ഗ്രാന്റ് ലഭിച്ചിരുന്നു. ഇന്ന് അള്ളാഹുവിന്റെ അനു​ഗ്രഹത്താൽ ലക്ഷക്കണക്കിന് രൂപ വരുമാനമായി ലഭിക്കുന്നുണ്ട്. അഫ്സാന പറഞ്ഞു.

ഒരിയ്ക്കൽ മേൽക്കൂരയില്ലാത്ത വീട്ടിൽ അന്തിയുറങ്ങിയിട്ടുണ്ട്. മൂന്ന് മക്കളായിരുന്നു. അവരെ വളർത്തുന്നതിനും പ്രയാസപ്പെട്ടു- ഇത് പറയുമ്പോൾ അഫ്സാന വൈകാരികമാവുന്നുണ്ട്. ഇന്ന് ഞാനെന്റെ ഹൃദയവും ആത്മാവും എന്റെ ​ഗ്രൂപ്പിനാണ് നൽകുന്നതെന്നും അഫ്സാന പറഞ്ഞു. നിലവിൽ 400 പേർ ​ഗ്രൂപ്പിലുണ്ട്. വിവിധ ​ഗ്രൂപ്പുകളും സ്ത്രീകളും സഹകരിക്കുന്നുമുണ്ട്. കൈത്തറി വസ്ത്രങ്ങളാണ് ഇവിടെ വിൽക്കുന്നത്. ഒരിയ്ക്കൽ പുറത്തുപോയി ജോലി ചെയ്യണമെന്ന ഭാര്യയുടെ ആവശ്യത്തെ ഞാൻ എതിർത്തു. എന്നാൽ അധികം താമസിയാതെ അത് തിരിച്ചറിഞ്ഞു തിരുത്തി. ഇന്ന് ആയിരക്കണക്കിന് രൂപ വരുമാനമായി ലഭിക്കുന്നുണ്ടെന്ന് അഫ്സാനയുടെ ഭർത്താവ് മുഹമ്മദ് അയ്യൂബ് പറയുന്നു.

വീടിന് തീയിട്ട് രണ്ട് പേരെ കൊലപ്പെടുത്തിയ യുവാവിന്റെ വധശിക്ഷ നടപ്പാക്കി

വീട്ടിലിരുന്നത് തന്നെ കൈത്തറി വസ്ത്രങ്ങൾ നിർമ്മിക്കാം. അതുകൊണ്ട് വിദ്യാർത്ഥികൾക്കും ഈ സംരംഭം ഉപകരിക്കും. സർക്കാരിന്റെ ഭാ​ഗത്തുനിന്ന് പിന്തുണ ലഭിക്കുന്നുണ്ട്. അത് സർക്കാർ എന്റെ കച്ചവടത്തിന് സ്പേസ് തരുന്നുണ്ട്. പല തരത്തിലുള്ള പ്രതിബന്ധങ്ങളും ഉണ്ടാവാം. എങ്കിലും സ്ത്രീകൾ മുന്നോട്ട് പോകേണ്ടതുണ്ടെന്നും അഫ്സാന പറഞ്ഞുവെക്കുന്നു. 

click me!