Latest Videos

ഒരുമിച്ച് നിന്നാല്‍ സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രങ്ങളിലാവുന്ന ദിനമെത്തിയേക്കും: കേന്ദ്ര സര്‍ക്കാരിനെതിരെ അരുന്ധതി റോയി

By Web TeamFirst Published Jan 11, 2020, 10:20 PM IST
Highlights

നമ്മുക്ക് കീഴടങ്ങേണ്ടി വരില്ല. നാമൊരുമിച്ച് നിന്നാല്‍ സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രത്തിലും നമ്മള്‍ സ്വതന്ത്രരും ആവുമെന്ന് അരുന്ധതി റോയി

ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി എഴുത്തുകാരി അരുന്ധതി റോയി. നമ്മളെല്ലാരും ഒരുമിച്ച് നിന്നാല്‍ ഒരു തടങ്കല്‍ കേന്ദ്രത്തിലും നമ്മളെ അടക്കാനാവില്ല. ഒരു പക്ഷേ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രത്തിലാവുകയും നാമെല്ലാം സ്വതന്ത്രരാവുകയും ചെയ്യുമെന്ന് അരുന്ധതി റോയി പറഞ്ഞു. ജാമിയ മിലിയ സര്‍വ്വ കലാശാലയില്‍ നടക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബുക്കര്‍ പ്രൈസ് ജേതാവ് കൂടിയായ അരുന്ധതി റോയി.

ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പിന്തുണ പ്രഖ്യാപിച്ചു. നമ്മുക്ക് കീഴടങ്ങേണ്ടി വരില്ല. നാമൊരുമിച്ച് നിന്നാല്‍ സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രത്തിലും നമ്മള്‍ സ്വതന്ത്രരും ആവുമെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 15നാണ് ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ പ്രതിഷേധ പ്രകടത്തിന് നേരെ പൊലീസ് ക്യാംപസില്‍ പ്രവേശിച്ച് ലാത്തി ചാര്‍ജ് നടത്തിയത്. 

Famous Author Arundhati Roy at Jamia today. She joined the protesters & Students who are protesting against CAA & NRC pic.twitter.com/5aeDwmAA1Y

— Irfan (@NextToSRK)

'എത്ര പേരെ നിങ്ങൾ അറസ്റ്റ് ചെയ്യും? എത്ര കാലം?', പ്രക്ഷോഭത്തിൽ അണിചേർന്ന് അരുന്ധതി റോയ്

എന്‍പിആര്‍ കണക്കെടുക്കാന്‍ വരുമ്പോള്‍ തെറ്റായ പേരും വിവരവും നല്‍കി പ്രതിഷേധിക്കണമെന്ന് അരുന്ധതി റോയ്

തന്‍റെ പ്രസ്താവനയെ വളച്ചൊടിച്ചു; എന്‍പിആറിനെ എതിര്‍ക്കേണ്ടത് ചെറുപുഞ്ചിരിയോടെ: അരുന്ധതി റോയ്

click me!