മഹാരാഷ്ട്രയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ മലയാളിയും; മൂന്നാംഘട്ട പട്ടികയിൽ 20 പേർ

Published : Oct 03, 2019, 08:58 AM IST
മഹാരാഷ്ട്രയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ മലയാളിയും; മൂന്നാംഘട്ട പട്ടികയിൽ 20 പേർ

Synopsis

മൂന്ന് ഘട്ടമായാണ് കോൺഗ്രസ് മഹാരാഷ്ട്രയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ആദ്യ പട്ടികയിൽ 51 പേരും രണ്ടാം പട്ടികയിൽ 52 പേരുമാണ് ഉണ്ടായിരുന്നത്.

മുംബൈ: മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഒരു മലയാളിയും. മുംബൈ കലീനയിൽ മലയാളിയായ ജോർജ് എബ്രഹാം കോൺഗ്രസ് ടിക്കറ്റിൽ പോരിനിറങ്ങും. എൻസിപിയുമായി സഖ്യത്തിൽ തെരഞ്ഞെടുപ്പ് നേരിടുന്ന കോൺഗ്രസ് 125 സീറ്റുകളിലാണ് മത്സരിക്കുന്നത്. മുൻമുഖ്യമന്ത്രിമാരായ പൃഥ്വിരാജ് വാനും അശോക് ചവാനും ഇത്തവണ ജനവിധി തേടുന്നുണ്ട്. 

മൂന്ന് ഘട്ടമായാണ് കോൺഗ്രസ് മഹാരാഷ്ട്രയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ആദ്യ പട്ടികയിൽ 51 പേരും രണ്ടാം പട്ടികയിൽ 52 പേരുമാണ് ഉണ്ടായിരുന്നത്. 20 പേരാണ് അവസാനത്തെ പട്ടികയിലുള്ളത്. 288 സീറ്റുകളുള്ള മഹാരാഷ്ട്രാ നിയമസഭയിലെ 123 സീറ്റുകളിലേക്കാണ് കോൺഗ്രസ് മത്സരിക്കുന്നത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വർധന നാളെ മുതൽ, ബസ് ടിക്കറ്റ് നിരക്കുകൾ 23 ശതമാനം മുതൽ 35 ശതമാനം വരെ ഉയരും; പൊതുഗതാഗതത്തെ സംരക്ഷിക്കാനെന്ന് കർണാടക സർക്കാർ
മുന്നിൽ യുപി, ബിജെപിക്ക് നിർണായക തെരഞ്ഞെടുപ്പ്; അഗ്നിപഥ് പദ്ധതി പൊളിച്ചെഴുതി കേന്ദ്ര സർക്കാർ, കാലാവധി പൂർത്തിയായവർക്ക് രണ്ട് വർഷം കൂടി തുടരാം