Asianet News MalayalamAsianet News Malayalam

കൊവിഡ് 19 ; പുതിയ കേസുകൾ ഇന്നുമില്ല, രോഗ പകര്‍ച്ചക്ക് സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി

ജനങ്ങൾ കൂടിച്ചേരുന്നത് പരമാവധി ഒഴിവാക്കണം. ഇപ്പോൾ സ്ഥിതി കൈവിട്ടുപോയിട്ടില്ല. എന്നാല്‍, ഏത് സമയവും ഗുരുതരമാകാം. അതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി. 

Covid 19 cm pinarayi vijayan explain the situation
Author
Trivandrum, First Published Mar 18, 2020, 7:15 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊവിഡ് 19 രോഗ ബാധ ആരിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ കേസുകൾ ഇല്ലാത്തത് സംസ്ഥാനത്തിന് ആശ്വാസം പകരുന്നുണ്ട്.25603 നിരീക്ഷണത്തിൽ ഉണ്ട്. ഇതിൽ 25363 വീടുകളിലും 237 പേർ ആശുപത്രികളിലും ഉണ്ട്.  പുതുതായി ഇന്ന് 7861 പേരെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. 4622 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. പരിശോധനയ്ക്ക് അയച്ചത് 2550 സാമ്പിളുകളാണ്. 2140 ആളുകൾക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സുപ്രീംകോടതിയും ഹൈക്കോടതിയും സംതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഇത് നമ്മുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കാര്യമിങ്ങനെ ആണെങ്കിലും അണുബാധ നിയന്ത്രണാതീതമാകാനുള്ള സാഹചര്യം ഗൗരവമായി കാണണം. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾ പഴുതടച്ച് ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതിനുള്ള എല്ലാ നടപടികളും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ഇനിയും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ വരട്ടെ. ജനജീവിതം സാധാരണരീതിയിൽ തുടരണം.
അത്തരം പശ്ചാത്തലത്തിൽ കർക്കശമായ രീതിയിൽ പരിശോധനയ്ക്ക് വിധേയമാകണം. ആളുകൾ പരിശോധനയ്ക്ക് തയ്യാറാകണം

ഓരോ പ്രദേശത്തും ചികിത്സാസൗകര്യങ്ങൾ കൂടണം, പിഎച്ച്‍സികളിൽ വൈകിട്ട് വരെ ഒപിയുണ്ട്. കുടുംബാരോഗ്യകേന്ദ്രമല്ലാത്ത ഇടങ്ങളിൽ വൈകിട്ട് വരെ ഒപിയില്ലല്ല. എല്ലാ പിഎച്ച്‍സികളിലും വൈകിട്ട് വരെ ഒപി വേണമെന്നത് നിർബന്ധമാക്കും. എല്ലാ പിഎച്ച്സികളിലും ഡോക്ടർമാർ വേണം. അതിനുള്ള നടപടി സ്വീകരിക്കും .പ്രാദേശികമായി ഡോക്ടർമാരെ നിയമിക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios