ജമ്മു കശ്മീരില്‍ നാട്ടുകാരെ ബന്ദികളാക്കിയ ലഷ്കര്‍ ഭീകരനെ സുരക്ഷാ സേന വധിച്ചു

Published : Mar 21, 2019, 06:07 PM ISTUpdated : Mar 21, 2019, 06:24 PM IST
ജമ്മു കശ്മീരില്‍ നാട്ടുകാരെ ബന്ദികളാക്കിയ ലഷ്കര്‍ ഭീകരനെ സുരക്ഷാ സേന വധിച്ചു

Synopsis

അഞ്ച് നാട്ടുകാരെയാണ് സംഘം ബന്ദികളാക്കിയത്. ഇവരെ സേന മോചിപ്പിച്ചു. 

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നാട്ടുകാരെ ബന്ദികളാക്കിയ ലഷ്കര്‍ ഭീകരരില്‍ ഒരാളെ വധിച്ചു. സുരക്ഷാ സേനയാണ് ഭീകരനെ വധിച്ചത്. അഞ്ച് നാട്ടുകാരെയാണ് സംഘം ബന്ദികളാക്കിയത്. ഇവരെ സേന മോചിപ്പിച്ചു. 

അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഭീകരാക്രമണങ്ങള്‍ തുടരുന്നത്. ഇനി ഇന്ത്യയിലൊരു ഭീകരാക്രമണമുണ്ടായാൽ അടങ്ങിയിരിക്കില്ലെന്നായിരുന്നു അമേരിക്ക പാകിസ്ഥാന് നല്‍കിയ അന്ത്യശാസനം. 

അതിനിടെ ജമ്മു കശ്മീരിൽ അതിർത്തിയിലും നിയന്ത്രണരേഖയിലും പാകിസ്ഥാന്‍ തുടർച്ചയായ വെടിവയ്പും ഭീകരാക്രമണവും തുടരുകയാണ്. നിയന്ത്രണരേഖയ്ക്ക് അടുത്ത് പാക് സൈന്യം നടത്തിയ വെടിവയ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. 

സോപോറിൽ സിആർപിഎഫ്  ജവാന്മാർക്ക് നേരെ വീണ്ടും ഭീകരർ ഗ്രനേഡ് ആക്രമണം നടത്തി. രണ്ടു തവണയായി ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികനും ജമ്മു കശ്മീരിൽ നിന്നുള്ള രണ്ട് പൊലീസുദ്യോഗസ്ഥർക്കും പരിക്കേറ്റു.  ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സിആർപിഎഫ് ക്യാമ്പിന് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ പൊലീസുകാരിൽ ഒരാൾ എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.


 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു കാപ്പിയുമായി മണിക്കൂറുകൾ ഹോട്ടലിൽ ഇരിക്കുന്നവർക്ക് ഒരുങ്ങുന്നത് മുട്ടൻ പണി, 1000 രൂപ വരെ നഷ്ടമാകും
'ദില്ലി പ്രവാസ് എല്ലാവർക്കും ഗുണമാകും, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിന് വേണ്ടത് ആവശ്യപ്പെടും': മേയർ വി വി രാജേഷ്