'നടപ്പാക്കിയത് ആസൂത്രണമില്ലാതെ', ലോക്ക് ഡൗണിനെതിരെ കമൽ ഹാസൻ; മോദിക്ക് കത്തയച്ചു

By Web TeamFirst Published Apr 6, 2020, 1:29 PM IST
Highlights

നോട്ട് റദ്ദാക്കലിന് ശേഷമുണ്ടായ പ്രതിസന്ധി രാജ്യത്ത്  ആവർത്തിക്കുമോ എന്ന് ഭയക്കുന്നതായി കമൽഹാസന്‍ ചൂണ്ടിക്കാട്ടി

ചെന്നൈ: രാജ്യത്ത് കൊവിഡ് വൈറസ് പ്രതിരോധനടപടിയുടെ ഭാഗമായ ലോക്ക് ഡൗൺ നടപ്പാക്കിയതിൽ കൃത്യമായ ആസൂത്രണമില്ലായിരുന്നുവെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ  കമൽഹാസൻ. നോട്ട് റദ്ദാക്കലിന് ശേഷമുണ്ടായ പ്രതിസന്ധി രാജ്യത്ത്  ആവർത്തിക്കുമോ എന്ന് ഭയക്കുന്നതായി ചൂണ്ടിക്കാട്ടിയ കമൽ ഇക്കാര്യം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

തമിഴ്നാട്ടിൽ  നിരവധിപ്പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ പേരും നിസാമുദ്ദീന്‍ മര്‍ക്കസിലെ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ്. ഇവരിൽ പലരും വീടുകള്‍ കേന്ദ്രീകരിച്ച് പ്രാർത്ഥനാ ചടങ്ങ് നടത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വനിതാ പ്രഭാഷകരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. നിരവധി വീടുകളിൽ ദിവസങ്ങളോളം കഴിഞ്ഞതിനാൽ രോഗവ്യാപന സാധ്യത ഏറെയെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി. 
തമിഴ്നാട്ടിൽ നിസാമുദ്ദീനിൽ നിന്നെത്തിയവരുടെ നീണ്ട സമ്പർക്കപ്പട്ടിക ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇതിനിടയിലാണ് വനിതാ പ്രഭാഷകരും വിവിധയിടങ്ങളിലെ വീടുകളിൽ പ്രാർത്ഥ ചടങ്ങുകൾ നടത്തിയതായി കണ്ടെത്തിയത്. 

click me!