
ദില്ലി: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഗുദ്ദര്‍ വനമേഖലയിൽ നടക്കുന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു. ഇതോടെ ഏറ്റുമുട്ടലിൽ മരിച്ച ഭീകരുടെ എണ്ണം രണ്ടായി. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരു ജവാന്‍റെ നില ഗുരുതുരമായി തുടരുകയാണ്. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടന്ന ഭീകരൻ റഹ്മാനെയാണ് ഏറ്റവും ഒടുവിലായി വധിച്ചത്. നേരത്തെ ഒരു ഭീകരനെ വധിച്ചിരുന്നു.സ്ഥലത്ത് ഇപ്പോഴും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സൈന്യം വനമേഖലയിൽ പരിശോധന നടത്തുകയായരുന്നു. സ്ഥലത്ത് ഭീകരര്‍ ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യവും സിആര്‍പിഎഫും പൊലീസും നടത്തിയ സംയുക്ത നീക്കത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.