രാജ്യസഭചെയ‍ർമാൻ ജഗ്ദീപ് ധൻക്കറിനെ പരിഹസിച്ച് മിമിക്രി, മൊബൈലില്‍ പകര്‍ത്തി രാഹുല്‍ഗാന്ധി,പ്രതിഷേധവുമായി ബിജെപി

Published : Dec 19, 2023, 05:02 PM ISTUpdated : Dec 19, 2023, 05:06 PM IST
രാജ്യസഭചെയ‍ർമാൻ ജഗ്ദീപ് ധൻക്കറിനെ പരിഹസിച്ച് മിമിക്രി, മൊബൈലില്‍ പകര്‍ത്തി രാഹുല്‍ഗാന്ധി,പ്രതിഷേധവുമായി ബിജെപി

Synopsis

അസംബന്ധവും അംഗീകരിക്കാനാകാത്ത നടപടിയെന്നുമായിരുന്നു രാജ്യസഭ ചെയർമാന്‍റെ വിമർശനം. എംപിമാരെ എന്തിന് സസ്പെന്‍റ് ചെയ്തുവെന്നതിന്‍റെ കാരണം ഇതാണെന്ന് ബിജെപി

ദില്ലി: കൂട്ട സസ്പെന്‍ഷന് പിന്നാലെ രാജ്യസഭ ചെയ‍ർമാൻ ജഗ്ദീപ് ധൻക്കറിനെ പരിഹസിച്ച് പ്രതിപക്ഷ എംപിമാർ. പാർലമെന്‍റിന് പുറത്തെ പ്രതിഷേധത്തിനിടെ  തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനർജി ജഗ്ദീപ്‍ ധൻകറെ അനുകരിച്ചു. രാഹുല്‍ഗാന്ധി അനുകരണം ക്യാമറയില്‍ പകർത്തുന്നതും ദൃശ്യങ്ങളില്‍ കാണം.എന്നാല്‍ പ്രതിപക്ഷത്തിന്‍റെ മിമിക്രി ജഗ്ദീപ് ധൻക്കറിന് രസിച്ചിട്ടില്ല. അസംബന്ധവും അംഗീകരിക്കാനാകാത്ത നടപടിയെന്നുമായിരുന്നു രാജ്യസഭ ചെയർമാന്‍റെ വിമർശനം. 

 

രാഹുല്‍ഗാന്ധിയേയും പ്രതിപക്ഷ എംപിമാരേയും ബിജെപി  കുറ്റപ്പെടുത്തി.എംപിമാരെ എന്തിന് സസ്പെന്‍റ് ചെയ്തുവെന്നതിന്‍റെ കാരണം ഇതാണെന്നായിരുന്നു ബിജെപിയുടെ ട്വീറ്റ്

 

 

PREV
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ