കോടികൾ സമ്പാദ്യം ഉള്ള വിജയ് തനിക്കും മക്കൾക്കും ന്യായമായി അർഹിക്കുന്നത് നൽകണം എന്നും സംഗീത ഹർജിയിൽ ആവശ്യപ്പെടുന്നു. 

ചെന്നൈ: വിവാഹ മോചനത്തിനായുള്ള ഹർജിക്ക് പിന്നാലെ പുതിയ ഹർജിയുമായി നടനും ടിവികെ അധ്യക്ഷനുമായ വിജയ്‍യുടെ ഭാര്യ സം​ഗീത. ഹർജിയിൽ തീരുമാനം ആകും വരെ നീലാങ്കരയിലെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നാണ് പുതിയ ഹർജിയിലെ ആവശ്യം. യുകെയിൽ ജീവിച്ചിരുന്ന തനിക്ക്‌ ചെന്നൈയിൽ വീടില്ല. ഭാര്യയുടെയും അമ്മയുടെയും എല്ലാ കടമകളും നിർവഹിച്ചിട്ടുണ്ടെന്നും ഇപ്പോൾ വീട്ടിൽ തുടരാൻ വിജയ് അനുവദിക്കുന്നില്ല എന്നും സംഗീത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അല്ലെങ്കിൽ വിജയ്‍യുടെ നിലയ്ക്കനുസരിച്ചുള്ള മറ്റൊരു വീട് ക്രമീകരിച്ച് നൽകണം. കോടികൾ സമ്പാദ്യം ഉള്ള വിജയ് തനിക്കും മക്കൾക്കും ന്യായമായി അർഹിക്കുന്നത് നൽകണം എന്നും സംഗീത ഹർജിയിൽ ആവശ്യപ്പെടുന്നു.

Asianet News Live | Malayalam Live News | Iran-Israel conflict | Breaking News | HD News Streaming