നിരന്നുകിടക്കുന്ന സ്ത്രീകളുടെ മുകളിലൂടെ നടന്ന് പൂജാരിമാര്‍; കുഞ്ഞുങ്ങളുണ്ടാകാനുള്ള ആചാരം, വീഡിയോ

Published : Nov 23, 2020, 02:53 PM IST
നിരന്നുകിടക്കുന്ന സ്ത്രീകളുടെ മുകളിലൂടെ നടന്ന് പൂജാരിമാര്‍; കുഞ്ഞുങ്ങളുണ്ടാകാനുള്ള  ആചാരം, വീഡിയോ

Synopsis

ഛത്തീസ്ഗഡില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കുട്ടികള്‍ ഉണ്ടാവുന്നതിന് വേണ്ടിയുള്ളതാണ് ഈ വിചിത്രമായ ആചാരം. വിവാഹിതരായ 200ഓളം സ്ത്രീകളുടെ ശരീരത്തിന് മുകളിലൂടെയാണ് പൂജാരിമാരുടെ സംഘം നടക്കുന്നത്. ഛത്തീസ്ഗഡിലെ ധാമാത്രി ജില്ലയിലാണ് സംഭവം. 

ധാമാത്രി: അന്ധവിശ്വാസങ്ങളുടെ പുറത്ത് എന്തും ചെയ്യാന്‍ തയ്യാറാവുന്ന ആളുകളുടെ ദൃശ്യങ്ങള്‍ പലപ്പോഴായി പുറത്ത് വന്നിട്ടുണ്ട്. അത്തരത്തിലൊരു ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നിലത്ത് കമിഴ്ന്ന് കിടക്കുന്ന സ്ത്രീകളുടെ മുകളിലൂടെ നടക്കുന്ന പൂജാരിമാരുടെ ദൃശ്യങ്ങളാണ് വൈറലായിട്ടുള്ളത്. 

ഛത്തീസ്ഗഡില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കുട്ടികള്‍ ഉണ്ടാവുന്നതിന് വേണ്ടിയുള്ളതാണ് ഈ വിചിത്രമായ ആചാരം. വിവാഹിതരായ 200ഓളം സ്ത്രീകളുടെ ശരീരത്തിന് മുകളിലൂടെയാണ് പൂജാരിമാരുടെ സംഘം നടക്കുന്നത്. ഛത്തീസ്ഗഡിലെ ധാമാത്രി ജില്ലയിലാണ് സംഭവം. പൂജാരിമാര്‍ ശരീരത്തിലൂടെ നടക്കുന്നത് മൂലം അനുഗ്രഹമുണ്ടാവുമെന്നും ഗര്‍ഭിണിയാകുമെന്നുമാണ് ഇവിടുത്തെ വിശ്വാസം. 

ദീപാവലിക്ക് പിന്നാലെ നടക്കുന്ന മാതായ് മേളയിലാണ് ഈ ആചാരമുള്ളത്. ദീപാവലിക്ക് ശേഷം വരുന്ന ആദ്യത്തെ വെള്ളിയാഴ്ചയാണ് ഈ അചാരം നടക്കുന്നത്. ആയിരക്കണക്കിന് പേരാണ് ഈ ചടങ്ങുകളുടെ ഭാഗമാകാന്‍ എത്തുന്നത്. ഈ ആചാരങ്ങളില്‍ ഭാഗമാകുന്നതില്‍ ഭൂരിഭാഗം പേരും ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കാതെയാണ് ചടങ്ങ് നടക്കുന്നത് എന്ന് ദൃശ്യങ്ങളില്‍ കാണാം. മാസ്ക് ധാരികളായ പൊലീസുകാരും ചടങ്ങുകളില്‍ കാണാന്‍ സാധിക്കും. 

അഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഈ മാതായ് മേളയെന്നാണ് റിപ്പോര്‍ട്ട്. ആദിശക്തി മാ അങ്കാരമൂര്‍ത്തി ട്രസ്റ്റാണ് ഈ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. മഹാമാരിക്കിടെ ഈ ചടങ്ങ് നടത്താന്‍ അനുമതി നല്‍കിയ ജില്ലാ ഭരണകൂടത്തിനെതിരേ പ്രതിഷേധം ശക്തമാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീഴ്ചകൾ മുതലെടുത്ത് അടുപ്പം നേടി, വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ചെന്ന കേസിൽ വ്യവസായി അറസ്റ്റിൽ
'ഞാൻ എന്റെ മകളെ സ്നേഹിക്കുന്നു', കൊട്ടും പാട്ടുമായി വിവാഹ മോചനം നേടിയ മകളെ സ്വീകരിച്ച് വിരമിച്ച ജഡ്ജി