
മുംബൈ: മഹാരാഷ്ട്രയില്‍ 20,489 പേര്‍ക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8,83,862 ആയി. 24 മണിക്കൂറിനിടെ 312 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 26,276 ആയി. ഇന്ന് 10,801 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 6,36,574 ആയി. 2,20,661 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
തുടർച്ചയായ നാലാം ദിവസമാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇത്രയും വർദ്ധിച്ചതായി കാണപ്പെടുന്നത്. മുംബൈയിൽ 1737 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 33 പേർ മരിച്ചു. ഇതോടെ 153712 ആണ് കൊവിഡ് ബാധിതരുടെ എണ്ണം. ആകെ മരിച്ചവരുടെ എണ്ണം 7832 ലെത്തി. അടുത്ത മൂന്നു മാസത്തിനുള്ളിൽ കൊവിഡ് ബാധിതരുടെ എണ്ണം വളരെയധികം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും രോഗബാധ നിയന്ത്രിക്കാനുള്ള വെല്ലുവിളി സർക്കാർ ഏറ്റെടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറേ പറഞ്ഞു.
ശനിയാഴ്ച 10801 പേരാണ് രോഗമുക്തി നേടി ആശുപത്രിയിൽ നിന്ന് പോയത്. 636574 പേരാണ് ഇതുവരെ രോഗമുക്തി നേടിയിരിക്കുന്നത്. 72.01 ആണ് മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam