5 വർഷത്തിനിടെ കാണാതായ കുട്ടികളിൽ 40592 പേരെ കണ്ടെത്താനായില്ല; കേരളത്തില്‍ നിന്ന് 422 കുട്ടികളെന്നും കേന്ദ്രം

By Web TeamFirst Published Dec 3, 2021, 8:52 PM IST
Highlights

2015 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ രാജ്യത്ത് മൂന്ന് ലക്ഷത്തി പതിനൊന്നായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ് കുട്ടികളെ കാണാതയായി. 

ദില്ലി: രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാണാതായ കുട്ടികളില്‍ നാല്പതിനായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി രണ്ട് കുട്ടികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്രം ലോക്സഭയിൽ. കേരളത്തില്‍ കാണാതായവരില്‍ 422 കുട്ടികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. 

2015 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ രാജ്യത്ത് മൂന്ന് ലക്ഷത്തി പതിനൊന്നായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ് കുട്ടികളെ കാണാതയായി. ഇതില്‍ രണ്ട് ലക്ഷത്തി എഴുപതിനായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റിയെട്ട് കുട്ടികളെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളു. 2015 നും 2020 നുമിടയിൽ കേരളത്തിൽ ആകെ 3181 കുട്ടികളെ കാണാതായി. ഇവരില്‍ 422  കുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്. കാണാതാകുന്ന കുട്ടികളുടെ വിവരം സംബന്ധിച്ച ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി കണക്കുകൾ അവതരിപ്പിച്ചത്.

Also Read: എവിടെ മറഞ്ഞു സൂര്യകൃഷ്ണ; ഡിഗ്രി വിദ്യാര്‍ഥിനിയെ കാണാതായ കേസില്‍ ഒന്നരമാസമായിട്ടും തുമ്പില്ല

Also Read: പാലക്കാട്ടെ 'ഒളിച്ചോട്ടം'ഗെയിം കളിക്കാനല്ല, സഹപാഠികള്‍ നാടുവിട്ടത് പ്രണയം വീട്ടുകാര്‍ എതിര്‍ത്തപ്പോഴെന്ന് മൊഴി

click me!