കൊവിഡ് മൂന്നാം തരംഗം: ഒക്ടോബർ-നവംബർ മാസങ്ങളിൽ ഭീഷണി ഉയർത്തിയേക്കാമെന്ന് മുന്നറിയിപ്പ്

By Web TeamFirst Published Jul 4, 2021, 7:27 AM IST
Highlights

കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഒക്ടോബറിനും നവംബറിനുമിടയിൽ രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം തുടങ്ങുമെന്ന് ഐഐടിയിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. 

ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഒക്ടോബർ-നവംബർ മാസങ്ങളിൽ ഭീഷണി ഉയർത്തിയേക്കാമെന്ന് മുന്നറിയിപ്പ്. വൈറസിന് തുടർ ജനിതകമാറ്റം ഉണ്ടായാൽ രോഗ വ്യാപനം കൂടാമെന്നാണ് കേന്ദ്ര കൊവിഡ് ദൗത്യസംഘം മുന്നറിയിപ്പ് നല്‍കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാൽ ആഘാതം കുറയ്ക്കാനാകും. രണ്ടാം തരംഗത്തിൻ്റെ വെല്ലുവിളി ഓഗസ്റ്റോടെ കുറയുമെന്നും ദൗത്യസംഘം അറിയിച്ചു. അതേസമയം, കൊവിഡ് വാക്സിനേഷൻ 35 കോടി ഡോസ് കടന്നു.

മുപ്പത്തിയഞ്ച് കോടി അഞ്ച് ലക്ഷത്തി നാല്പത്തിരണ്ടായിരത്തി രണ്ട് ഡോസ് വാക്സീനാണ് ഇതുവരെ വിതരണം ചെയ്തത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 57 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി. അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഒക്ടോബറിനും നവംബറിനുമിടയിൽ രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം തുടങ്ങുമെന്ന് ഐഐടിയിലെ ശാസ്ത്രജ്ഞറും മുന്നറിയിപ്പ് നൽകി. എന്നാൽ മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര തീവ്രമാകാൻ സാധ്യത ഇല്ലെന്ന് ഐഐടികൾ നടത്തിയ പഠനത്തിൽ കണ്ടെത്തി. മൂന്നാം തരംഗമുണ്ടായാൽ പ്രതിദിനം പരമാവധി രണ്ട് ലക്ഷം രോഗികൾ ഉണ്ടാകും എന്നാണ് പഠനത്തിൽ കണ്ടെത്തിയത്. നാല് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം പേരാണ് നിലവിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!