
ദില്ലി: എഐഎംഐഎം ബംഗാളിൽ മത്സരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത് മുതൽ കോൺഗ്രസ് തങ്ങളെ ബിജെപിയുടെ ബി ടീം എന്നാണ് വിളിക്കുന്നതെന്ന് അസദുദീൻ ഒവൈസി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഇതു തന്നെ ആവർത്തിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എഐഎംഐഎം ജനങ്ങൾക്ക് വേണ്ടി മാത്രമാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാനയിൽ ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്ന എഐഎംഐഎം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഉത്തരേന്ത്യയിലേക്ക് പടരാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ബിഹാർ തെരഞ്ഞെടുപ്പിൽ നിർണായക മുന്നേറ്റം നടത്തിയ അവർ വരാനിരിക്കുന്ന ബംഗാൾ തെരഞ്ഞെടുപ്പിലും ശക്തി കാട്ടാനുള്ള ശ്രമത്തിലാണ്.