കൊവിഡ് വാക്സീന്റെ പുതിയ പതിപ്പ് ജൂണിൽ, ഉൽപ്പാദനം ഇരട്ടിയാക്കുമെന്നും പിസി നമ്പ്യാർ

Published : Jan 31, 2021, 07:27 AM IST
കൊവിഡ് വാക്സീന്റെ പുതിയ പതിപ്പ് ജൂണിൽ, ഉൽപ്പാദനം ഇരട്ടിയാക്കുമെന്നും പിസി നമ്പ്യാർ

Synopsis

മാസം 10 കോടി വാക്‌സീനാണ് നിലവില്‍ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്. ഉടന്‍തന്നെ ഇത് 20 കോടിയാക്കും. കൊവിഡ് വാക്‌സീന് നിലവിൽ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

കൊച്ചി: കൊവിഡ് വാക്‌സീന്‍ ഉൽപ്പാദനം ഇരട്ടിയാക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പിസി നമ്പ്യാർ. കൊവി‍ഡ് വാക്സിന്റെ പുതിയ പതിപ്പ് ജൂണോടെ എത്തും. ജനിതക മാറ്റം വന്ന വൈറസുകൾക്കും ഈ വാക്സീനുകൾ ഫലപ്രദമാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. മാസം 10 കോടി വാക്‌സീനാണ് നിലവില്‍ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്. ഉടന്‍തന്നെ ഇത് 20 കോടിയാക്കും. കൊവിഡ് വാക്‌സീന് നിലവിൽ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾക്കുള്ള വാക്സീനുകളുടെ പരീക്ഷണം പുരോഗമിക്കുകയാണ്. ജനിച്ചയുടൻ കുട്ടികള്‍ക്ക് നല്‍കാൻ കഴിയുന്ന വാക്‌സീന്റെ രണ്ടാം ഘട്ട പരീക്ഷണം കഴിഞ്ഞു. ഇവ ഒക്ടോബറോടെ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. വാണിജ്യ അടിസ്ഥാനത്തിലുള്ള വാക്സീൻ വിതരണത്തിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്ര സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. കൊവിഡ് ബാധ കൂടുതലുള്ള സ്ഥലങ്ങളിൽ വിൽപ്പന നടത്താൻ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊവിഡ് വാക്‌സീന്‍ എടുത്തു കഴിഞ്ഞാലും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. വാക്‌സീന്‍ എടുത്തയാളുടെ ശരീരത്തിൽ രോഗാണു ബാധിക്കില്ലെങ്കിലും മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ട്. ഇത് വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് രോഗ ബാധയുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നും പിസി നമ്പ്യാര്‍ മുന്നറിയിപ്പ് നൽകി.

PREV
click me!

Recommended Stories

ടോൾ പിരിച്ച മുഴുവൻ തുകയും തിരികെ നൽകണം, ഇനി ടോൾ പിരിക്കാൻ പാടില്ല; ഇ വി ഉടമകൾക്ക് സന്തോഷ വാർത്ത, മഹാരാഷ്ട്രയിൽ നിർദേശം
മഹാരാഷ്ട്രയില്‍ ജനവാസ മേഖലയില്‍ പുള്ളിപ്പുലി, 7 പേരെ ആക്രമിച്ചു; ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് 10 മണിക്കൂര്‍, ഒടുവില്‍ പിടികൂടി