ചിദംബരം പുറത്തിറങ്ങുമോ? ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയും

By Web TeamFirst Published Nov 15, 2019, 9:55 AM IST
Highlights

അന്വേഷണം അവസാനിച്ചെന്നും ജാമ്യം അനുവദിക്കണം എന്നുമാണ് ചിദംബരത്തിന്റെ വാദം

ദില്ലി: ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷയിൽ ഇന്നു ദില്ലി ഹൈ കോടതി വിധി പറയും. അന്വേഷണം അവസാനിച്ചെന്നും ജാമ്യം അനുവദിക്കണം എന്നുമാണ് ചിദംബരത്തിന്റെ വാദം. ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് അന്വേഷണതെ ബാധിക്കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.

നേരത്തെ ചിദംബരത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ആരോഗ്യ നില തൃപ്തികരം അല്ലെന്നും വിദഗ്ധ ചികിത്സയ്ക്കായി ഹൈദ്രബാദിന് പോകണമെന്നും ആയിരുന്നു ചിദംബരത്തിന്റെ ആവശ്യം. എയിംസില്‍ നിന്നുള്ള മെഡിക്കൽ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആണ് ഇടക്കാല ജാമ്യം തള്ളിയത്.

click me!