
ദില്ലി: ഹിന്ദി ഭാഷ അറിയാത്തതിന്റെ പേരിൽ ഇന്ത്യക്കാരിയല്ലേ എന്ന ചോദ്യം നേരിട്ട സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച ഡിഎംകെ എംപി കനിമൊഴിക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് പി. ചിദംബരം. തനിക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ചിദംബരം പറയുന്നു.
"ചെന്നൈ വിമാനത്താവളത്തില്‍ ഡിഎംകെ എംപി കനിമൊഴിക്ക് നേരിടേണ്ടി വന്ന അസുഖകരമായ അനുഭവം അസാധാരണമല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും സാധാരണക്കാരില്‍ നിന്നും എനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. മുഖാമുഖം സംസാരിക്കേണ്ടി വന്നപ്പോഴും ഫോണ്‍ സംഭാഷണങ്ങളിലും പലരും ഹിന്ദിയില്‍ സംസാരിക്കാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്",ചിദംബരം ട്വിറ്ററിൽ കുറിച്ചു.
തനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാമോ എന്ന് ചോദിച്ചതിന് വിമാനത്താവളത്തിലെ സിഐഎസ് എഫ് ജവാന്‍ തന്നോട് ഇന്ത്യനാണോ എന്ന് ചോദിച്ചതായി കനിമൊഴി കഴിഞ്ഞ ദിവസമാണ് ട്വീറ്റ് ചെയ്തിരുന്നത്. എന്നുമുതലാണ് ഇന്ത്യക്കാര്‍ എന്നാല്‍ ഹിന്ദി അറിയുന്നവര്‍ എന്നായതെന്ന് ട്വിറ്ററിലൂടെ അനുഭവം വിവരിച്ചുകൊണ്ട് കനിമൊഴി ചോദിച്ചിരുന്നു.
Read Also: ഹിന്ദി അറിയാത്തവര്‍ ഇന്ത്യക്കാരല്ലേ! കനിമൊഴിയുടെ ചോദ്യം ഏറ്റെടുത്ത് ട്വിറ്റര്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam