
മലപ്പുറം: ഓപ്പറേഷൻ സിന്ദൂർ ബിജെപിയുടെ മാത്രം നേട്ടം അല്ലെന്നും രാജ്യത്തിലെ എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അത് സ്വന്തം രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നത് ശരിയല്ല. നേരത്തെയും രാജ്യം യുദ്ധങ്ങൾ ജയിച്ചു എന്ന് ഓർക്കണം. വർഗീയതയുടെ പേരിൽ ഭിന്നിപ്പിക്കാനുള്ള ബിജെപി ശ്രമം ഭൂഷണം അല്ല. എല്ലാവരും രാജ്യത്തിന് ഒപ്പം ആണെന്നും അദ്ദേഹം പറഞ്ഞു.
സോഫിയ ഖുറേഷിക്കെതിരായ ബിജെപി മന്ത്രിയുടെ പരാമർശം രാജ്യത്തിന്റെ മുഖത്ത് കരിവാരിതേക്കുന്ന നടപടിയാണ്. രാജ്യത്തിന് തന്നെ ആകെ നാണക്കേടായ സംഭവമാണത്. സർക്കാർ എന്ന നിലയിലും പാർട്ടി എന്ന നിലയിലും നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട ശശി തരൂരിന്റെ പ്രതികരണങ്ങളോട് പ്രതികരിക്കാനില്ല. കോൺഗ്രസ് രാഷ്ട്രീയത്തിന്‍റെ അകത്തേക്ക് കടക്കുന്നില്ല. കോൺഗ്രസിന്‍റെ കാര്യങ്ങൾ അവർ തന്നെ നോക്കട്ടെയെന്നും പികെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam